ഗാംഗ്ടോക് : ഗാംഗ്ടോക് നഗരത്തില്‍ നിന്നും 64 കിലോമീറ്റര്‍ മാറി ഇന്ന് വൈകീട്ട് ഉണ്ടായ ഭൂമികുലുക്കത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 7 പേര്‍ സിക്കിമിലും, 4 പേര്‍ പശ്ചിമ ബംഗാളിലും, 2 പേര്‍ ബീഹാറിലും, 5 പേര്‍ നെപ്പാളിലുമാണ് കൊല്ലപ്പെട്ടത്. റിക്റ്റര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനം വൈകീട്ട് 06:10നാണ് തുടങ്ങിയത്. ഇതിന്റെ അലകള്‍ ഡല്‍ഹി, ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, നേപ്പാള്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. ബീഹാറില്‍ ചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ടാണ് ഒരാള്‍ കൊല്ലപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റോഡുകള്‍ തടസപ്പെട്ടു. ഗതാഗതം താറുമാറായി. അനേകം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് വ്യാപകമായി ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്.ഇനിയും ഉരുള്‍ പൊട്ടലുകള്‍ ഉണ്ടാവാന്‍ സാദ്ധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
- ജെ.എസ്.