ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം കേസില്‍ കേന്ദ്ര അഭ്യന്തര മന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെടാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല എന്ന് സി. ബി. ഐ. സുപ്രീം കോടതിയെ ബോധിപ്പിച്ചു. പോലീസ് ആരെ പ്രതിയാക്കണം എന്ന് പറയുവാനോ ഈ കാര്യത്തില്‍ ഇടപെടാനോ കോടതിക്ക് അധികാരമില്ല എന്നാണ് സി. ബി. ഐ. യുടെ പക്ഷം. ജനതാ പാര്‍ട്ടി അദ്ധ്യക്ഷന്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ചിദംബരത്തിനെതിരെ സി. ബി. ഐ. അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജിയിലാണ് സി. ബി. ഐ. തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അന്നത്തെ ധന മന്ത്രിയായിരുന്ന ചിദംബരത്തിന്റെ അറിവോടും അനുമതിയോടും കൂടിയാണ് രാജ 2 ജി സ്പെക്ട്രം അനുവദിക്കുന്ന വേളയില്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുത്തത് എന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ പരാതി നല്‍കിയിരുന്നു. 2008 ജനുവരിക്കും ജൂലൈക്കും ഇടയില്‍ നാല് തവണ നിരക്ക് തീരുമാനിക്കാനായി രാജ ചിദംബരത്തെ കണ്ടതിന്റെ രേഖകളും കോടതിക്ക് മുന്‍പില്‍ ഹാജരാക്കിയിട്ടുണ്ട്.
എന്നാല്‍ ആരെ പ്രതിയാക്കണം എന്നത് തീരുമാനിക്കുവാന്‍ കോടതിക്ക് അധികാരമില്ല എന്ന സര്‍ക്കാര്‍ നിലപാട് സി. ബി. ഐ. സുപ്രീം കോടതിയെ അറിയിക്കുകയാണ് ഉണ്ടായത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി