ന്യൂഡെല്‍ഹി: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റേയും ജനതാദള്‍ യുണൈറ്റഡ് അംഗം ജഗദീഷ് ശര്‍മയുടേയും ലോക്‍സഭാ അംഗത്വം റദ്ദായി. രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിക്കുന്ന എം.പിമാരുടേയും എം.എല്‍.എ മാരുടേയും അംഗത്വം റദ്ദാക്കപ്പെടണമെന്ന സുപ്രീകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും അംഗത്വം നഷ്ടമായത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ ലഭിച്ച ലാലുപ്രസാദ് ഇപ്പോള്‍ ജയിലിലാണ്. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ അംഗമായിരുന്ന റഷീദ് മസൂദിനാണ് ആദ്യം സ്ഥാനം നഷ്ടമായത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, കോടതി