ന്യൂഡെല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷമാണെന്നും ഭരണവും പാര്‍ട്ടിയും പരസ്പര വിശ്വാസം ഇല്ലാതെ രണ്ടു വഴിക്കാണെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി അറിയുന്നില്ല. പരസ്യ പ്രസ്ഥാവന പാടില്ലെന്ന നിര്‍ദേശം ആരും പാലിക്കുന്നില്ലെന്നും ഇത് പ്രശനങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് പോര് താഴെ തട്ടില്‍ വരെ രൂക്ഷമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയും വിവിധ യോഗങ്ങളില്‍ പങ്കെടുത്തും തയ്യാറാക്കിയ റിപ്പോര്‍ട്ട് അദ്ദേഹം കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിവാദം