ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കുടുങ്ങി കഴിഞ്ഞ 15 മാസമായി ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് സി. ബി. ഐ. പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 20 ലക്ഷം രൂപയുടെ ബോണ്ടിനും തുല്യ തുകക്കുള്ള മറ്റ് രണ്ട് ജാമ്യത്തിലുമാണ് രാജയ്ക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചത്. എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ തമിഴ്‌നാട് സന്ദര്‍ശിയ്ക്കരുതെന്ന കര്‍ശന വ്യവസ്ഥയും ജഡ്ജി ഒ. പി. സെയ്‌നി ജാമ്യവ്യവസ്ഥയില്‍ പറയുന്നു. ഇതോടൊപ്പം ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസ് സന്ദര്‍ശിക്കുകയോ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കോടതി കര്‍ശനമായി പറഞ്ഞു. ടു. ജി. സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് 2011 ഫെബ്രുവരി 2 നാണ് രാജ അറസ്റ്റിലായത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, കോടതി, പോലീസ്