ന്യൂഡല്‍ഹി : പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണം എന്ന ഹർജി തള്ളി സുപ്രീം കോടതി. ഇതാണോ കോടതിയുടെ ജോലി എന്ന് ചോദിച്ചു കൊണ്ട് രൂക്ഷമായി സുപ്രീം കോടതി ഹർജിക്കാരനെ വിമർശിച്ചു.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്ന പൊതു താത്പര്യ ഹർജിയുമായി ഗോവൻഷ് സേവ സദൻ എന്ന എൻ. ജി. ഒ. യാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പിഴ ഈടാക്കാൻ കോടതിയെ നിർബ്ബന്ധിതരാക്കുന്ന ഇത്തരം ഹർജികൾ എന്തിനാണ് നിങ്ങൾ ഫയൽ ചെയ്യുന്നത് ? എന്ത് മൗലിക അവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത് ?’ എന്നുള്ള സുപ്രീം കോടതി ബെഞ്ചിന്‍റെ ചോദ്യവും പിഴ ചുമത്തും എന്നുള്ള മുന്നറിയിപ്പും കാരണം അഭിഭാഷകൻ ഹർജി പിൻ വലിച്ചു.