
കോയമ്പത്തൂര്‍ : കൊടൈക്കനാലിലേക്കും ഊട്ടി യിലേക്കും യാത്ര പോകുന്ന സഞ്ചാരികള്‍ക്ക് അധികൃതര്‍ ഇ- പാസ് നിര്‍ബ്ബന്ധമാക്കി. വേനൽ അവധി ക്കാലത്ത് ഊട്ടി കൊടൈക്കനാൽ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഹില്‍ സ്റ്റേഷനു കളിലെ വാഹന ബാഹുല്യം നിയന്ത്രിക്കുവാൻ കൂടിയാണ് ഈ നടപടി.
ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയാണ് നിയമം കർശ്ശനമാക്കിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളില്‍ ഇവിടം സന്ദര്‍ശിക്കുന്നവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ മുന്‍ കൂട്ടി അപേക്ഷ നല്‍കി ഇ- പാസ് കരസ്ഥമാക്കണം. നിലവിൽ പ്രവൃത്തി ദിനങ്ങളില്‍ പ്രതി ദിനം 6000 വാഹനങ്ങള്‍ക്ക് മാത്രമാണ് ഊട്ടിയിലേക്ക് പ്രവേശനം. വാരാന്ത്യത്തില്‍ 8000 വാഹനങ്ങള്‍ക്ക് കടന്നു ചെല്ലാം.
വേനല്‍ക്കാലത്ത് മലയോര വിനോദ സഞ്ചാര കേന്ദ്ര ങ്ങളിലേക്ക് വര്‍ദ്ധിച്ചു വരുന്ന വാഹന തിരക്ക് പരിശോധിക്കാന്‍ തമിഴ് നാട്ടിലെ ഊട്ടി, കൊടൈ ക്കനാലില്‍ (ദിണ്ടിഗല്‍ ജില്ല) ഇ-പാസ് സംവിധാനം നടപ്പിലാക്കണം എന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് നടപടി എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.




പ്രശസ്ത ഗായകന്‍ ആയ അഡ്നാന്‍ സാമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. അഡ്നാന്‍ സാമിയുടെ ഭാര്യ സബാ ഗളദാരിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തത് എന്ന് പോലീസ് ഇന്‍സ്പെക്ടര്‍ കിരണ്‍ സൊനോനെ അറിയിച്ചു. തന്നെ ഭര്‍ത്താവ് മുംബൈയിലെ ലോഖണ്ഡ്‌വാലയിലുള്ള തങ്ങളുടെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുന്നു എന്ന് അഡ്നാന്‍ സാമിയുടെ ഭാര്യ വ്യാഴാഴ്ച രാത്രിയാണ് അന്ധേരിയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. കേസ് റെജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരോട് കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അഡ്നാന്‍ സാമിയോട് ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കരുത് എന്ന് പോലീസ് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.-716331.jpg)
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി മലയാളിയായ പാര്‍വതി ഓമന കുട്ടന്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. സൌത്ത് ആഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ നടന്ന ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരത്തില്‍ ഒന്നാമത് എത്തിയത് റഷ്യന്‍ സുന്ദരി സെനിയ സുഖിനോവയാണ്. ഏപ്രിലില്‍ മിസ് ഫെമിന സൌന്ദര്യ മത്സരത്തില്‍ മിസ് ഇന്ത്യയായ പാര്‍വതിയോട് അവസാന റൌണ്ടിലെ ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. മൂന്ന് കാര്യങ്ങള്‍ ആണ് എന്നെ പ്രത്യേകമായി ആകര്‍ഷിച്ചത്. ജോഹന്നസ് ബര്‍ഗിലെ ആള്‍ക്കാര്‍ ഇന്ത്യക്കാരെ പോലെ തന്നെ നന്മ നിറഞ്ഞവരാണ്. രണ്ട് ലോക നേതാക്കളുടെ സാന്നിധ്യം രണ്ടു രാജ്യങ്ങളിലേയും ജനങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയും നെല്‍സണ്‍ മന്‍ഡേലയും. മൂന്നാമതായി ഞാന്‍ ഒരു മഹത്തായ പാരമ്പര്യം ഉള്ള ഒരുനാട്ടില്‍ നിന്നും മറ്റൊരു മഹത്തായ പാരമ്പര്യം ഉള്ള നാട്ടില്‍ എത്തിയിരിക്കുന്നു എന്ന് എനിക്ക് സൌത്ത് ആഫ്രിക്കയില്‍ എത്തിയപ്പോള്‍ തോന്നി. പാര്‍വതിയുടെ നയപരവും ഔചിത്യ പൂര്‍ണ്ണവും ആയ മറുപടി കാണികള്‍ ആവേശ പൂര്‍വ്വം ഏറ്റു വാങ്ങുക യുണ്ടായി. 
























