ന്യൂഡല്‍ഹി : ആള്‍ക്കൂട്ടത്തില്‍ നിന്ന് പെട്ടെന്ന് ഒരാള്‍ നൃത്തം ചെയ്യുക. ഓരോരുത്തരായി ഇയാളോടൊപ്പം ചേര്‍ന്ന് അല്‍പ്പ സമയത്തിനകം ഒരു വലിയ സംഘം തന്നെ ജനക്കൂട്ടത്തിനിടയില്‍ നൃത്തം ചെയ്യുക. അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് പൊടുന്നനെ നൃത്തം മതിയാക്കി അപ്രത്യക്ഷമാകുക. ഇതാണ് ഫ്ലാഷ് മോബ്.
(ഡല്‍ഹിയില്‍ നടന്ന ഫ്ലാഷ് മോബ്)
ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷന്‍ മുതല്‍ മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസില്‍ വരെ ജനക്കൂട്ടത്തെ അമ്പരപ്പിച്ചിട്ടുള്ള ഫ്ലാഷ് മോബ് ഇതാദ്യമായാണ് തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. ജന്‍പഥില്‍ ആയിരുന്നു ഇതിന്റെ സംഘാടകര്‍ ഫ്ലാഷ് മോബ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പോലീസ് അനുവദിക്കാഞ്ഞതിനെ തുടര്‍ന്നാണ് പെട്ടെന്ന് തന്നെ വസന്ത് വിഹാറിലെ പ്രിയാ മാര്‍ക്കറ്റിലേക്ക് വേദി മാറ്റിയത്.
(മുംബൈയില്‍ നടന്ന ഫ്ലാഷ് മോബ്)
(ദുബായ് എയര്‍പോര്‍ട്ടില്‍ നടന്ന ഫ്ലാഷ് മോബ്)
ഹിന്ദി സിനിമകളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഗാന രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഫ്ലാഷ് മോബ് ദൈനംദിന സമ്മര്‍ദ്ദങ്ങള്‍ക്ക് ഇടയിലും എല്ലാം മറന്ന് ഒന്ന് ആടാനും പാടാനും പൊട്ടിച്ചിരിക്കാനും നമുക്ക് അവസരം ഒരുക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിനോദം