ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ തലസ്ഥാന നഗരിയായി ദല്‍ഹി മാറിയതിന്‍റെ നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദല്‍ഹി സര്‍ക്കാറിനു കീഴില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് തുടക്കമിട്ടത്. നൂറു വര്‍ഷത്തെ സ്മരണകള്‍ ഉള്‍പ്പെടുന്ന സുവനീര്‍ പ്രകാശനം തിങ്കളാഴ്ച മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നിര്‍വഹിച്ചു. കൊല്‍ക്കത്തയില്‍ ആയിരുന്ന തലസ്ഥാനം 1911 ഡിസംബര്‍ 12 നാണ് മുഗള്‍ ഭരണത്തിന്‍റെ സമ്പന്ന സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന ഡല്‍ഹിയിലേക്ക് അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം പറിച്ചു നട്ടത്. ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയാണ് ഇതിനു മുന്‍കൈ എടുത്തത്.
-