ന്യൂഡല്‍ഹി : ആര്‍. എസ്. എസ്. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ തമിഴ് നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു.
തമിഴ്നാട്ടിലെ ആര്‍. എസ്. എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടായിരുന്നു തമിഴ് നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാന്‍ പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. റൂട്ട് മാര്‍ച്ചിന് മൂന്ന് തീയ്യതികള്‍ നിര്‍ദ്ദേശിക്കുവാനും പൊലീസിന്‍റെ അനുമതി ലഭിക്കാന്‍ അപേക്ഷ നല്‍കണം എന്നും ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
അപേക്ഷ നിയമാനുസൃതം പരിഗണിക്കണം എന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ആരെയും പ്രകോപിക്കാതെ മാര്‍ച്ച് നടത്തുവാനും ആര്‍. എസ്. എസ്സിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങള്‍ ഇല്ലാതെ റൂട്ട് മാര്‍ച്ച് അനുവദിക്കുന്നത് ക്രമ സമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണം ആയി തീരും എന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്‍റെ വാദം. റൂട്ട് മാര്‍ച്ചിന് എതിരല്ല, എന്നാല്‍ കര്‍ശ്ശന ഉപാധികളോടെ മാത്രമേ മാര്‍ച്ച് അനുവദിക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കോടതി, തമിഴ്നാട്, തീവ്രവാദം, നിയമം, വിവാദം, സുപ്രീംകോടതി