ന്യൂഡല്‍ഹി: രാഷ്ട്രപതി എന്ന നിലയില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞു എന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ രാം നാഥ് കോവിന്ദ്. നിശ്ചയ ദാര്‍ഢ്യമുള്ള ജനതയില്‍ ഭാരതത്തിന്‍റെ ഭാവി സുരക്ഷിതമാണ്. ജനങ്ങളാണ് യഥാര്‍ത്ഥ രാഷ്ട്ര ശില്പികള്‍. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായി മാറ്റാന്‍ രാജ്യത്തിന് കഴിയും എന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
I express my deep gratitude to all fellow citizens and to your elected representatives. I have been inspired and energised by my interactions with citizens during my visits across the country. I received full cooperation, support and blessings from all sections of society. pic.twitter.com/ILJaxKjMQy
— President of India (@rashtrapatibhvn) July 24, 2022
സ്ഥാനം ഒഴിയുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ അഭി സംബോധ ചെയ്യുകയായിരുന്നു രാംനാഥ് കോവിന്ദ്.
രാഷ്ട്രപതി പദവിയിൽ ഇരിക്കുന്ന കാലത്ത് രാജ്യത്തിന്‍റെ മുഴുവന്‍ സഹകരണവും പ്രവാസി ഇന്ത്യക്കാരുടെ സ്‌നേഹവും ലഭിച്ചു. ഗാന്ധിയന്‍ തത്വങ്ങളാണ് തന്നെ നയിച്ചത്. അവ ഓര്‍ക്കാന്‍ എല്ലാവരും സമയം കണ്ടെത്തണം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നില നിര്‍ത്തി മുന്നോട്ടു പോകാനാകണം എന്നും രാഷ്ട്രപതി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: president-of-india, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, നിയമം, രാജ്യരക്ഷ, സാങ്കേതികം