പുതു വര്‍ഷത്തില്‍ പ്രവൃത്തി സമയ ങ്ങളില്‍ സമഗ്ര മാറ്റങ്ങളുമായി യു. എ. ഇ.

December 13th, 2021

uae-flag-epathram
അബുദാബി : 2022 ജനുവരി 1 മുതൽ യു. എ. ഇ. യിലെ വാരാന്ത്യ അവധി വെള്ളിയാഴ്ച ഉച്ച മുതല്‍ ശനി, ഞായര്‍ എന്നീ ദിവസങ്ങള്‍ കൂടി രണ്ടര ദിവസവും ആയിരിക്കും എന്ന്‍ അധികൃതര്‍. ഈ പ്രഖ്യാപനം അനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയിൽ നാലര ദിവസം ആയിരിക്കും. എന്നാല്‍ പ്രതിദിന പ്രവൃത്തി സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കുകയും ചെയ്യും.

തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ രാവിലെ 7.30 മുതൽ ഉച്ച തിരിഞ്ഞ് 3.30 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12.00 വരെയും.

നിലവിൽ സര്‍ക്കാര്‍ തലത്തില്‍ മാത്രമാണ് വാരാന്ത്യ അവധി മാറ്റം നടപ്പാക്കുന്നത്. തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാകും എന്നു കരുതുന്നു.

രാജ്യത്തെ ഏഴു പ്രവിശ്യകളെയും ചേര്‍ത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപീകരിച്ച 1971 മുതൽ 1999 വരെ വാരാന്ത്യ അവധി വെള്ളിയാഴ്ച ആയിരുന്നു. പിന്നീട് 2006 വരെ വ്യാഴാഴ്ച കൂടി ചേര്‍ത്ത് രണ്ടു ദിവസങ്ങള്‍ വാരാന്ത്യ അവധി ആക്കി മാറ്റിയിരുന്നു. തുടര്‍ന്ന് 2006 മുതല്‍ വ്യാഴം പ്രവൃത്തി ദിനം ആക്കുകയും വെള്ളി, ശനി എന്നീ ദിവസങ്ങൾ വാരാന്ത്യ അവധി ആക്കുകയും ചെയ്തു.

രാജ്യം അന്‍പതാം ജന്മ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അറബ് രാജ്യങ്ങള്‍ക്ക് അനുകരിക്കാവുന്ന ഈ സമഗ്ര മാറ്റങ്ങള്‍ യു. എ. ഇ. പ്രാവര്‍ത്തികം ആക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നബിദിനം : സ്വകാര്യമേഖലയിൽ ശമ്പളത്തോടു കൂടിയുള്ള അവധി

October 12th, 2021

green-dome-masjid-ul-nabawi-ePathram
അബുദാബി : നബി ദിനം പ്രമാണിച്ച് 2021 ഒക്ടോബർ 21 വ്യാഴാഴ്ച, യു. എ. ഇ. യിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടി യുള്ള അവധി ആയിരിക്കും എന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങള്‍ കൂടി സ്വകാര്യ മേഖലാ ജീവനക്കാർക്ക് 2 ദിവസവും അവധി ആയിരിക്കും. സർക്കാർ ജീവനക്കാർക്ക് വാരാന്ത്യ അവധി ദിവസങ്ങൾ കൂടി ചേർത്ത് തുടർച്ചയായി 3 ദിവസം. സർക്കാർ ഓഫീസുകൾ ഒക്ടോബർ 24 ഞായറാഴ്ച മുതൽ പ്രവർത്തനം തുടരും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സു മാര്‍ക്ക് നിയമനം

September 8th, 2019

logo-norka-roots-ePathram
അബുദാബി : രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരി ചയ മുള്ള ബി. എസ്‌. സി. – ജി. എന്‍. എം. വനിതാ നഴ്സു മാര്‍ക്ക് യു. എ. ഇ. യിലെ പ്രമുഖ ഹോം ഹെല്‍ത്ത് കെയര്‍ സെന്‍റ റില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം എന്ന് അധികൃതര്‍.

ഡി. എച്ച്. എ. ലൈസന്‍സ് ഉള്ള വര്‍ക്ക് മുന്‍ഗണന. 3000 – 3750 ദിര്‍ഹം മാസ ശമ്പളം. വിസാ ചെലവു കളും താമസ സൗകര്യവും സൗജന്യം ആയിരിക്കും. കരാര്‍ കാലാവധി മൂന്നു വര്‍ഷം.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥി കള്‍ ഫോട്ടോ അടക്കം ചെയ്ത ബയോഡാറ്റ സെപ്റ്റംബര്‍ 16 ന് മുമ്പായി norkacv 2 kochi @ gmail. com എന്ന ഇ- മെയില്‍ വിലാസ ത്തില്‍ അയ ക്കണം. കൂടുതല്‍ വിവര ങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സെയില്‍സ്‌ എന്‍ജിനിയര്‍മാരെ ആവശ്യമുണ്ട്

June 16th, 2011

heavy-equipment-epathram

ദുബായ്‌ : പ്രശസ്തമായ ഒരു കമ്പനിയില്‍ സെയില്‍സ്‌ എന്‍ജിനിയര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്. യു.എ.ഇ. യില്‍ ഹെവി എക്യുപ്മെന്റ് സെയില്‍സില്‍ 2 – 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഏതു എന്‍ജിനിയറിങ് ശാഖയില്‍ നിന്നുമുള്ളവര്‍ക്കും അപേക്ഷിക്കാം. ഡ്രൈവിംഗ് ലൈസന്‍സ്‌ നിര്‍ബന്ധമാണ്. ഒഴിവുകള്‍ ദുബായിലും അബുദാബിയിലും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് heavy അറ്റ്‌ epathram ഡോട്ട് കോം എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 4234

« Previous Page « വീല്‍ ചെയറുകള്‍ സംഭാവന നല്‍കി
Next » പ്രകൃതി സ്നേഹ സംഗമം »



  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു
  • മുഗള്‍ ഗഫൂര്‍ അവാര്‍ഡ് പി. ബാവാ ഹാജിക്ക്
  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine