അബുദാബി : മാട്ടൂൽ കെ. എം. സി. സി. സംഘടിപ്പിച്ച മാട്ടൂൽ പ്രീമിയർ ലീഗ് – സീസൺ 6 സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ മുഫ്തി ഹാർട്ട് ബീറ്റേഴ്സ് ജേതാക്കളായി. റണ്ണേഴ്‌സ് അപ്പ് : കെ. കെ. എഫ്സി മാട്ടൂല്‍. വാശിയേറിയ ഫൈനൽ മത്സരത്തിൽ പെനാൽട്ടി ഷൂട്ടിലൂടെയാണ്’ മുഫ്തി ഹാർട്ട് ബീറ്റേഴ്സ് കപ്പു നേടിയത്.
ഏറ്റവും നല്ല കളിക്കാരന്‍ : ഫഹദ്, പ്രോമിസിംഗ് പ്ലയെർ ഓഫ് മാട്ടൂൽ : അയ്മന്‍, മികച്ച ഗോൾ കീപ്പര്‍ : ഷാഹിദ്, ഡിഫെൻഡർ : റഷാദ്, ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരന്‍ : ഹംസ എന്നിവര്‍.
കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് സി. എം. വി ഫത്താഹ് അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അഹ്‌മദ് ജുനൈബി ഉൽഘടനം ചെയ്തു. കെ. എം. സി. സി. നേതാക്കളായ അബ്ദുല്ല ഫാറൂഖി, വി. പി. കെ. അബ്ദുല്ല, സുനീർ. ഇ. ടി., ഹംസ നടുവിൽ, ഷംസുദ്ദീൻ, ഇസ്മായിൽ പാലക്കോട്, റയീസ് ചെമ്പിലോട്, ഹസൈനാർ മുട്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: foot-ball, കായികം, കെ.എം.സി.സി.