അബുദാബി : നിറപ്പകിട്ടാർന്ന കലാ സാംസ്കാരിക പരിപാടികളോടെ ഈദുൽ ഫിത്വർ ദിനത്തിൽ കേരളാ സോഷ്യൽ സെന്ററിൽ ‘പെരുന്നാൾ നിലാവ്’ എന്ന പേരിൽ ഈദ് ആഘോഷം അരങ്ങിലെത്തി. പ്രശസ്ത ഗായകരെ അണി നിരത്തി 3 മണിക്കൂർ നീണ്ടു നിന്ന സംഗീത വിരുന്ന് ഏറെ ശ്രദ്ധേയമായി. സമദ് കടമേരി സംവിധാനം ചെയ്ത ‘പെരുന്നാൾ നിലാവ്’ പരിപാടിയിൽ നൃത്ത നൃത്യങ്ങളും അരങ്ങേറി.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക പരിപാടിയിൽ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, കമ്മിറ്റി അംഗങ്ങളായ രജിത വിനോദ്, പ്രിയങ്ക, താജുദ്ധീൻ, അനീഷ്, മുഹമ്മദ് അലി, സരോഷ്, ലോക കേരളസഭ അംഗം അഡ്വ. അൻസാരി സൈനുദ്ദിൻ, മലയാളീ സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, സമാജം മുൻ പ്രസിഡണ്ട് റഫീഖ് കയനയിൽ, ബാലവേദി ജനറൽ സെക്രട്ടറി നൗർബിസ് നൗഷാദ്, വളണ്ടിയർ ക്യാപ്റ്റൻ ബാദുഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: eid-celebrations, ആഘോഷം, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഘടന