അബുദാബി : തുടർച്ചയായ പന്ത്രണ്ടാം വർഷവും കണ്ണൂർ ജില്ലാ കെ. എം. സി. സി. പ്രവർത്തകർ ഈദ് ദിനത്തിൽ ഒത്തു കൂടി. ഈദ് നിസ്കാരത്തിന് ശേഷം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഒരുക്കിയ ഈദ് സംഗമത്തിൽ നൂറു കണക്കിന് കെ. എം. സി. സി. പ്രവർത്തകർ എത്തിച്ചേർന്നു പരസ്പരം ആശ്ലേഷിച്ചും മധുര പലഹാരങ്ങൾ നൽകിയും സമ്മാനങ്ങൾ പങ്കു വെച്ചും പെരുന്നാൾ ആശംസകൾ കൈമാറി.
അബുദാബി കെ. എം. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി സി. എച്ച്. യൂസുഫ് ഈദ് സംഗമം ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി ഈദ് സന്ദേശം കൈമാറി പ്രഭാഷണം നടത്തി.
വി. പി. കെ. അബ്ദുള്ള, ഉസ്മാൻ കരപ്പാത്ത്, സാബിർ, ശറഫുദ്ധീൻ കുപ്പം, ഇ. ടി. സുനീർ, അഡ്വ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ആലം, ശംസുദ്ധീൻ നരിക്കോടൻ, അഡ്വ. മുനാസ് തുടങ്ങിയവർ സംസാരിച്ചു. സാദിഖ് മുട്ടം അദ്ധ്യക്ഷത വഹിച്ചു. ഹസ്സൻ കുഞ്ഞി വട്ടക്കോൽ സ്വാഗതവും അലി പാലക്കോട് നന്ദിയും പറഞ്ഞു.
മഹ്ഫിൽ അബുദാബി മുട്ടിപ്പാട്ട് അവതരിപ്പിച്ചു. നാടൻ വിഭവങ്ങൾ അടങ്ങിയ പ്രാതൽ ഈദ് സംഗമത്തിന് രുചിയേകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, ramadan, ആഘോഷം, കുട്ടികള്‍, കെ.എം.സി.സി., പ്രവാസി, മതം