സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ

February 18th, 2025

abhaya-ahalia-hospital-ePathram
അബുദാബി : അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് ഒരുക്കിയ അഭയ പദ്ധതി രണ്ടാം ഭാഗത്തിന് തുടക്കമായി. മെഡിക്കല്‍ ഇൻഷ്വറൻസ് ഇല്ലാതെ സന്ദര്‍ശക വിസ യിൽ എത്തുന്നവർക്ക് ആരോഗ്യ പരിചരണ ത്തിന് വിവിധ ഇളവുകള്‍ നല്‍കുന്ന പദ്ധതിയാണ് അഭയ.

വിസിറ്റ് വിസയിൽ എത്തുന്നവർക്ക് യു. എ. ഇ. യിലെ അഹല്യ ആശുപത്രികൾ, മെഡിക്കല്‍ സെൻ്ററുകൾ  എന്നിവിടങ്ങളിൽ കൺസൾട്ടേഷൻ 50 ശതമാനവും മറ്റു ചികിത്സകള്‍ക്ക് 20 ശതമാനവും വരെ കിഴിവ് നല്‍കുന്ന പദ്ധതിയാണ് അഭയ.

2022 ല്‍ ആരംഭിച്ച അഭയ പദ്ധതിയിലൂടെ 10,000 ആളുകള്‍ക്ക് ആനുകൂല്യം ലഭിച്ചതായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.

 

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു

February 12th, 2025

panakkad-hyder-ali-shihab-thangal-ePathram
ഫുജൈറ : കോട്ടക്കൽ കേന്ദ്രമായി രൂപീകരിച്ച ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് യു. എ. ഇ. ചാപ്റ്റർ പ്രഥമ യോഗം ഫുജൈറയിൽ വെച്ച് ചേർന്നു. വേൾഡ് കെ. എം. സി. സി. ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്‌മാൻ യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ പ്രസിഡണ്ട് കെ. കെ. നാസർ മുഖ്യഥിതി ആയിരുന്നു.

hyder-ali-shihab-thangal-foundation-for-social-empowerment-in-uae-ePathram

വിദ്യാഭ്യാസ സാമൂഹിക ഉന്നമനം, തൊഴിൽ, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ശാക്തീകരണം, കായികം, സാമൂഹിക ക്ഷേമം, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, കമ്മ്യൂണിറ്റി വികസനങ്ങൾ തുടങ്ങിയ പദ്ധതികളാണ് ‌ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർ മെന്റിന് (ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ.) കീഴിൽ തുടക്കം കുറിക്കുന്നത്.

uae-fsc-hyder-ali-shihab-thangal-foundation-for-social-empowerment-ePathram

യോഗത്തിൽ കെ. എം. സി. സി. നേതാക്കളായ ചെമ്മുക്കൻ യാഹു മോൻ ഹാജി, മുജീബ് കൂത്തുമാടൻ, ഷാഹിദ് ബിൻ മുഹമ്മദ്‌ ചെമ്മുക്കൻ, സബീൽ പരവക്കൽ, റാഷിദ്‌ കെ. കെ., മുസ്തഫ പുളിക്കൽ, ഷഫീർ വില്ലൂർ, ശിഹാബ് ആമ്പാറ, നിസാർ വില്ലൂർ എന്നിവർ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം

February 12th, 2025

involuntary-loss-of-employment-iloe-mohre-uae-ePathram
ദുബായ് : തൊഴിൽ നഷ്ട ഇൻഷ്വറൻസ് പദ്ധതി അഥവാ ഇന്‍വോളണ്ടറി ലോസ് ഓഫ് എംപ്ലോയ്മെന്റ് (ILOE) ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്ക് മാത്രമേ പുതുക്കാന്‍ കഴിയൂ എന്ന് അധികൃതര്‍. പൊതു മേഖലയിലേയും സ്വകാര്യ മേഖലകളിലെ എല്ലാ പ്രവാസി ജീവനക്കാരും സ്വദേശി ജീവനക്കാരും തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധമായും രജിസ്റ്റർ ചെയ്യുകയും നിശ്ചിത സമയങ്ങളിൽ പുതുക്കുകയും വേണം.

ഐ. എല്‍. ഒ. ഇ. വെബ് സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഇൻഷ്വറൻസ് പുതുക്കാം. എമിറേറ്റ്സ് ഐ. ഡി. നമ്പറും മൊബൈല്‍ ഫോൺ നമ്പറും നല്‍കിയാല്‍ സ്ഥിരീകരണത്തിനായി മൊബൈലിൽ ഒ. ടി. പി. ലഭിക്കും. ഇതു നല്‍കി ലോഗിന്‍ ചെയ്തു വ്യക്തിഗത വിവരങ്ങൾ നൽകി പണം അടക്കാം.

നിലവിൽ അല്‍ അന്‍സാരി എക്സ് ചേഞ്ച് ശാഖകൾ, തവ്ജീഹ്, തസ്ജീല്‍ അടക്കമുള്ള ഐ. എല്‍. ഒ. ഇ. സേവന കേന്ദ്രങ്ങളിലൂടെയും ഇൻഷ്വറൻസ് പുതുക്കാം.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു

January 8th, 2025

kammadam-sunni-mahallu-gcc-committee-ePathram
അബുദാബി : നീലേശ്വരം കമ്മാടം സുന്നി ജമാഅത്ത് ജി. സി. സി. രാജ്യങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ ജംമ്പോ കമ്മിറ്റി രൂപീകരിച്ചു.

അബ്ദുൾ നാസർ മൂലക്കൽ (പ്രസിഡണ്ട്), സുനീർ കമ്മാടം (ജനറൽ സെക്രട്ടറി), മുഹമ്മദ്‌ കുഞ്ഞിബാനം (ട്രഷറർ), യൂസഫ് ബാനം, ഹാരിസ് കുളത്തിങ്കൽ (വൈസ് പ്രസിഡണ്ടുമാർ), അഷ്‌റഫ്‌ അഹ്മദ് ബാനം, ശംസുദ്ധീൻ നെല്ലിയേര (സെക്രട്ടറിമാർ) എന്നിവരെ പ്രധാന ഭാര വാഹികളായി തെരഞ്ഞെടുത്തു.

ജി. സി. സി. പ്രതിനിധികളായി അസ്‌കർ കേറ്റത്തിൽ (സൗദി അറേബ്യ), അജീർ കുളങ്കര (കുവൈത്ത്), അമീർ കുളങ്കര (ഖത്തർ), എന്നിവരെയും ഇതര രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായി അഹ്മദ് കുഞ്ഞി (ഓസ്ട്രേലിയ), അനസ് കെ. പി. (കൊറിയ) എന്നിവരെയും തെരഞ്ഞെടുത്തു.

ഹുസ്സൈൻ തങ്ങൾ, സക്കരിയ കേറ്റത്തിൽ, ജമീൽ മുലപ്പാറ, അബുബക്കർ മുലപ്പാറ, ജാഫർ നെല്ലിയേര, അമീർ ബാനം, അമീർ കുളങ്കര, ലതീഫ് ദാരിമി, സത്താർ അഹ്‌മദ്‌ ബാനം, ⁠റസാഖ് ബാനം റോഡ്, മുസ്താഖ്, അഷ്‌റഫ് കാരാട്ട് എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.

അബ്ദുൽ ലത്തീഫ് ദാരിമിയുടെ പ്രാത്ഥനയോട് തുടങ്ങിയ ജനറൽ ബോഡി യോഗത്തിൽ എൽ. അബുബക്കർ അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

January 2nd, 2025

lieutenant-general-mohammed-ahmed-al-marri-dubai-gdrfa-ePathram
ദുബായ് : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് പദ്ധതി, 2024 ഡിസംബർ 31 നു അവസാനിച്ചപ്പോൾ ദുബായ് എമിറേറ്റിൽ 2,36,000 പേർ അവസരം പ്രയോജന പ്പെടുത്തി എന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ.) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി.

ഇതിൽ അര ലക്ഷത്തിൽ അധികം ആളുകൾ രാജ്യം വിടുകയും ഒട്ടനവധി പേർ റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യുകയും ബാക്കിയുള്ളവർ അവരുടെ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലുമാണ്. പൊതു മാപ്പ് സംരംഭം വിജയകരം ആയിരുന്നു. ഇതിനായി തങ്ങൾക്കൊപ്പം ചേർന്നുനിന്ന എല്ലാ വകുപ്പുകൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

ദുബായിൽ 55,200 എക്‌സിറ്റ് പെർമിറ്റ് പാസ്സുകൾ നൽകി. ഔട്ട് പാസ് ലഭിച്ച നിരവധി പേർ ഇനിയും രാജ്യം വിടാനുണ്ട്. ടിക്കറ്റുകളുടെ ലഭ്യത കുറവും ഉയർന്ന ടിക്കറ്റ് നിരക്കും പ്രധാന വെല്ലുവിളിയാണ്. എങ്കിലും ദുബായ് ജി. ഡി. ആർ. എഫ്. എ. അർഹതപ്പെട്ട നിരവധി ആളുകൾക്ക് യാത്രക്കുള്ള സഹായങ്ങൾ നൽകി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
Next »Next Page » കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine