പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഡിസംബർ 4 മുതൽ

November 28th, 2020

shaikh-zayed-masjid-ePathram
അബുദാബി : യു. എ. ഇ. യിലെ മസ്ജിദുകളിൽ വെള്ളി യാഴ്ച പ്രാർത്ഥന (ജുമുഅ നിസ്കാരം) 2020 ഡിസംബർ 4 മുതൽ വീണ്ടും ആരംഭിക്കും. പള്ളികളില്‍ ഉള്‍ക്കൊള്ളു ന്നതിന്റെ 30 % പേർക്ക് മാത്രമേ പ്രവേശനം നല്‍കുക യുള്ളൂ. ദേശീയ അത്യാഹിത- ദുരന്ത നിവാരണ സമിതി യാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച ഉച്ചക്കുള്ള കൂട്ട പ്രാര്‍ത്ഥന യിലെ പ്രധാന ഭാഗമായ ജുമുഅ ഖുതുബ (പ്രഭാഷണം), നിസ്കാരം എന്നിവക്ക് 10 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. കൊവിഡ് മാന ദണ്ഡ ങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം വിശ്വാസി കൾ പ്രാര്‍ത്ഥനക്ക് എത്തേണ്ടത്.

നിസ്കാരപ്പായ കരുതണം. വീട്ടിൽ നിന്ന് അംഗ ശുദ്ധി ചെയ്യണം. (സുരക്ഷാ മുൻ കരുതലു കൾക്കായി പള്ളി കളിലെ ശുചിമുറി അടച്ചു പൂട്ടിയിടും). പ്രാര്‍ത്ഥന യില്‍ ഓരോരുത്തരും രണ്ടു മീറ്റര്‍ അകലം പാലിക്കു കയും മുഖാവരണം (ഫേയ്സ് മാസ്ക്) ധരിക്കുകയും വേണം.

സ്ത്രീകളും കുട്ടികളും വയോധികരും രോഗബാധിതരും വീട്ടിൽ തന്നെ നിസ്കരിക്കണം. പള്ളി കളിലേക്കുള്ള പ്രവേശനവും പുറത്തേക്ക് ഇറങ്ങുന്നതും വിത്യസ്ഥ വാതിലുകളിലൂടെ ആയിരിക്കണം.

കൊവിഡ് വൈറസ് വ്യാപനത്തിനാല്‍ മാർച്ച് മാസം മുതല്‍ വെള്ളിയാഴ്ച യിലെ ജുമുഅ നിസ്കാരം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ജൂലായ് ഒന്നു മുതല്‍ അഞ്ചു നേര ങ്ങളിലെ നിസ്കാര ത്തിനായി പള്ളി കൾ തുറന്നിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗ്ലോറിയ-2020 : കൊയ്ത്തുത്സവം ആഘോഷിച്ചു

November 3rd, 2020

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവ ത്തിന് തുടക്കമായി. ‘ഗ്ലോറിയ-2020’ എന്ന പേരില്‍  വെര്‍ച്വലായി സംഘടിപ്പി ക്കുന്ന ‘കൊയ്ത്തുത്സവ’ ത്തിന്റെ ഉല്‍ഘാടനം ലുലു ഇന്റര്‍ നാഷണല്‍ എക്സ് ചേഞ്ച് എം. ഡി. അദീബ് അഹമ്മദ് നിര്‍വ്വഹിച്ചു.

എല്ലാ വിളവിന്റെയും ആദ്യ ഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ച്, ദൈവ ത്തിന് നന്ദി അറിയിക്കുന്നതാണ് കൊയ്ത്തുത്സവം.

സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രല്‍ അങ്ക ണത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി പതിറ്റാണ്ടു കളായി നടത്തി വന്നിരുന്ന ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ’ എന്ന കൊയ്ത്തുത്സവം ‘സർവ്വ ലോക ത്തിനും സൗഖ്യ വും യു. എ. ഇ. ക്ക് അനുഗ്രഹവും’ എന്ന ആപ്ത വാക്യത്തിൽ രണ്ടു മാസ ക്കാലം നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ യജ്ഞത്തോടെ യാണ് ‘ഗ്ലോറിയ-2020’ ക്കു തുടക്കമായത്.

മഹാമാരിയുടെ ഈ കാലത്ത് സർവ്വ ലോകത്തിനും നമ്മെ സംരക്ഷിക്കുന്ന ഈ രാജ്യത്തിനും ഇവിടുത്തെ ഭരണാധി കാരി കൾക്കും വേണ്ടി പ്രാർത്ഥി ക്കുന്നതി നായി ഈ വർഷത്തെ കൊയ്ത്തുത്സവത്തെ മാറ്റി യതിൽ അതിയായ സന്തോഷം എന്ന് ഉല്‍ഘാടന സന്ദേശ ത്തില്‍ അദീബ് അഹമ്മദ് പറഞ്ഞു.

സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി കത്തീഡ്രൽ നൽകുന്ന സേവനം മഹത്തരം എന്ന് മുഖ്യ പ്രഭാഷകൻ ശശി തരൂർ എം. പി. പറഞ്ഞു.

മഹാമാരിയിൽ ലോകം ഭീതിയിലാണ്ട് കഴിയുമ്പോൾ സർവ്വ ലോക സൗഖ്യ ത്തിനായി അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ നടത്തുന്ന പ്രാർത്ഥന കൾക്കും സ്തോത്രാ അർപ്പണങ്ങൾക്കും എല്ലാ വിധ വിജയ ങ്ങളും നന്മ കളും ഉണ്ടാകട്ടെ എന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

കേരളത്തിൽ പ്രളയങ്ങൾ അടക്കമുള്ള പ്രശ്നങ്ങള്‍ ജന ജീവിതത്തെ ബാധിക്കു മ്പോൾ എല്ലാം സഹായ ഹസ്ത വുമായി ഓടി വരുന്ന കത്തീഡ്രൽ സമൂഹ ത്തിന് മാതൃകയാണ് എന്ന് വീണാ ജോർജ് എം. എൽ. എ. പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വെര്‍ച്വല്‍ (Zoom) പ്രോഗ്രാമു കളാണ് സംഘടിപ്പിച്ചത്.

സമൂഹ ത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭർ നയിക്കുന്ന വിവിധ പരിപാടി കള്‍ ഉള്‍ പ്പെടുത്തി ഒരുക്കുന്ന ‘ഗ്ലോറിയ-2020’ ഡിസംബര്‍ 25 നു സമാപനം ആവും.

കൊച്ചി ഭദ്രാസനാധിപൻ യാക്കോബ് മാർ ഐറേനി യോസ് മെത്രാപ്പോലീത്ത പ്രാർത്ഥനാ സമ്മേളന ത്തിന്റെ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ഫാദർ ബെന്നി മാത്യു, കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയിന്റ് ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്ജ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നി വർ ഗ്ലോറിയ 2020-യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ‘ഗ്ലോറിയ-2020’

October 25th, 2020

gloria-2020-st-george-orthodox-church-harvest-fest-ePathram
അബുദാബി : സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന ഗ്ലോറിയ-2020 ഒക്ടോബർ 26 തിങ്കളാഴ്ച വൈകുന്നേരം യു. എ. ഇ. സമയം 7:15 (ഇന്ത്യന്‍ സമയം 8:45) മുതല്‍ തുടക്കമാവും. ‘സർവ്വ ലോക ത്തിനും സൗഖ്യവും യു. എ. ഇ.ക്ക് അനുഗ്രഹവും’ എന്ന ആപ്ത വാക്യത്തെ അടിസ്ഥാനമാക്കി രണ്ടു മാസം നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ യജ്ഞമാണ് ‘ഗ്ലോറിയ 2020’ ലൂടെ ലക്ഷ്യം വെക്കുന്നത്.

പ്രവാസികളുടെ പോറ്റമ്മയായ ഈ നാടിനെ ആകുലത കളുടെ കാലത്ത് പുതിയ കർമ്മ വീഥി കളിലൂടെ നെഞ്ചോട് ചേർത്തു പിടിച്ചു സർവ്വചരാചര ങ്ങള്‍ക്കും വേണ്ടി പ്രാർത്ഥി ക്കുകയും ചെയ്യുക എന്ന ഉൽകൃഷ്ട ആശയമാണ് അബുദാബി സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ ‘ഗ്ലോറിയ-2020′ എന്ന പ്രോഗ്രാ മിലൂടെ മുന്നോട്ടു വെക്കുന്നത്.

അര നൂറ്റാണ്ടില്‍ അധികമായി അബുദാബി യുടെ മണ്ണില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രലില്‍ പതിറ്റാണ്ടു കളായി നടത്തി വരുന്ന ‘കൊയ്ത്തുത്സവം’ ഗ്ലോറിയ-2020 യുടെ ഭാഗമായി വെര്‍ച്വല്‍ ആയി നടത്തും എന്നു കത്തീഡ്രല്‍ ഭാരവാഹി കള്‍ അറിയിച്ചു. ‘ആദ്യഫല സമർപ്പണവും കൃതജ്ഞതാ സ്തോത്രാർപ്പണവും’ എന്ന ആശയ ത്തിന്റെ അടിസ്ഥാന ത്തില്‍ ഓണ്‍ ലൈനില്‍ ക്രമീ കരി ക്കുന്ന ഗ്ലോറിയ- 2020, ഡിസംബർ 25 വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടി കളെ ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തുവാനാണ് തീരുമാനി ച്ചിരി ക്കുന്നത്.

യു. എ. ഇ. യിലെ പ്രമുഖ സംരംഭകനും ലുലു ഇന്റര്‍ നാഷണല്‍ എക്സ് ചേഞ്ച് എം. ഡി. യുമായ അദീബ് അഹമ്മദ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ഗ്ലോറിയ- 2020 യിൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി, ശശി തരൂർ എം. പി., വീണ ജോർജ് എം. എൽ. എ., ഫാദർ ഡേവിസ് ചിറമേൽ, സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഐ. എ. എസ്. – ഐ. പി. എസ്. ഉദ്യോഗ സ്ഥർ അടക്കമുള്ള ശ്രേഷ്ഠ വ്യക്തിത്വങ്ങൾ, യു. എ. ഇ. യിലെ യിലെ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും വിവിധ പരിപാടി കളുടെ ഭാഗമാവും.

കഠിനമായ പരീക്ഷണങ്ങളിലൂടെ ലോകം കടന്നു പോകുന്ന ഈ നാളുകളിൽ സർവ്വ ലോക ത്തിനു വേണ്ടി യും പ്രത്യേകിച്ച് നാം അധിവസിക്കുന്ന ഈ ദേശ ത്തിനു വേണ്ടിയും പ്രാർത്ഥിച്ചു കൊണ്ട് ‘കൊയ്ത്തുത്സവം’ നടത്തുവാൻ സാധിക്കുന്നത് വളരെ പ്രതീക്ഷയോടെ കൂടിയാണ് കാണുന്നത് എന്ന് ഇടവക വികാരി ഫാദർ ബെന്നി മാത്യു പറഞ്ഞു.

ഗ്ലോറിയ-2020 യുടെ ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയിന്റ് ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്, മാനേജിംഗ് കമ്മിറ്റി അംഗ ങ്ങൾ എന്നിവർ നേതൃത്വം നൽകുന്നു.

പ്രോഗ്രാമുകള്‍ സെൻറ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ ഫേയ്സ് ബുക്ക് പേജി ലൂടെ കാണുവാന്‍ സാധിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നബിദിനം : ഒക്ടോബര്‍ 29 ന് പൊതു അവധി

October 22nd, 2020

green-dome-masjid-ul-nabawi-ePathram
അബുദാബി : നബിദിനം പ്രമാണിച്ച് യു. എ. ഇ. യിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ങ്ങള്‍ക്കും ഒക്ടോബര്‍ 29 വ്യാഴാഴ്ച (റബീഉല്‍ അവ്വല്‍ 12) പൊതു അവധി പ്രഖ്യാപിച്ചു.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വെള്ളി യാഴ്ച യിലെ വാരാന്ത്യ അവധി കൂടി ചേർത്ത് രണ്ടു ദിവസ വും സർക്കാർ ജീവന ക്കാർക്ക് ശനിയാഴ്ച ത്തെ അവധി കൂടി കഴിഞ്ഞ് നവംബര്‍ ഒന്ന് ഞായറാഴ്ച ജോലി യില്‍ എത്തി യാല്‍ മതിയാവും.

* Twitter 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എല്ലാ മസ്ജിദുകളും തുറക്കുന്നു

August 31st, 2020

logo-awqaf-general-authority-islamic-affairs-endowments-ePathram
അബുദാബി : തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളി ലേയും വ്യവ സായ മേഖലകളി ലേയും മസ്ജിദുകൾ തുറന്നു പ്രവർത്തി ക്കുവാന്‍ മത കാര്യ വകുപ്പ് അനുമതി നല്‍കി. അധികൃതർ പ്രഖ്യാപിച്ച കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ചു കൊണ്ടും എല്ലാ സുരക്ഷാ മുൻ കരുതൽ നടപടികളും കർശ്ശനമായി പാലിച്ചു 30% പേർക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക.

താമസ സ്ഥലങ്ങളി ലുള്ള മസ്ജിദുകൾ കോവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നേരത്തെ തുറന്നിരുന്നു. എങ്കിലും വെള്ളിയാഴ്ച കളിലെ ജുമുഅ നിസ്കാരം ഇതു വരെ പുനരാരംഭിച്ചിട്ടില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ജുമുഅ നിസ്കാരം നിർത്തി വെച്ചി രിക്കുന്നു എന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് നിർവ്യാപന ത്തിന് പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങളും പ്രതിരോധ നടപടി കളും പാലിക്കണം എന്നും അധികൃതർ ഓര്‍മ്മിപ്പിച്ചു.

W A M  Twitter 

NCEMA UAE  Twitter

ആരാധനാലയങ്ങൾ തുറന്നു : വിശ്വാസികൾ പ്രാർത്ഥനക്ക് എത്തി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇസ്രയേൽ ബഹിഷ്കരണം യു. എ. ഇ. അസാധുവാക്കി
Next »Next Page » സ്കൂളുകൾ വീണ്ടും തുറന്നു »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine