സി. എസ്. ഐ. ക്രിസ്‌മസ് കരോള്‍ വെള്ളി യാഴ്ച

December 13th, 2018

csi-church-choir-fest-logo-ePathram
അബുദാബി : സി. എസ്. ഐ. ഇട വക യുടെ ക്രിസ്‌മസ് കരോള്‍ സര്‍വ്വീസ്, ഡിസംബര്‍ 14 വെള്ളി യാഴ്ച വൈകു ന്നേരം 5.30 ന് അബു ദാബി സെന്‍റ് ആൻഡ്രൂസ് ദേവാ ലയ ത്തില്‍ നടക്കും.

പ്രശസ്ത സംഗീതജ്ഞരായ മേരി ഡോൺലി, മാത്യു മക്കോണൽ, ജോർജ്ജ് എം. കോശി, എം. തോമസ് തോമസ്, രാജൻ ഡേവിഡ് തോംസൺ തുട ങ്ങിയവ രുടെ ക്രിസ്മസ് ഗാന ങ്ങൾ അടക്കം നിരവധി ഗാനങ്ങൾ 50 അംഗ ഗായക സംഘം ആലപിക്കും.

വെസ്‌ലെ പി. കുരുവിള ക്രിസ്മസ് സന്ദേശം നൽകും. വിവരങ്ങൾക്ക് 050 412 0123.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഅ്ദിന്‍ വൈസനിയം എക്‌സ്‌പോസര്‍ അബു ദാബി യില്‍

November 29th, 2018

sys-ssf-madin-academy-exposure-2018-ePathram
അബുദാബി : മലപ്പുറം മഅ്ദിന്‍ അക്കാദമി യുടെ ഇരു പതാം വാര്‍ഷിക ആഘോഷ മായ ‘വൈസനിയ’ ത്തോട് അനുബന്ധിച്ച് അബു ദാബി യില്‍ സംഘടി പ്പിക്കുന്ന ‘എക്‌സ്‌പോസര്‍ 2018’ നവംബർ 29 വ്യാഴം വൈകു ന്നേരം 6. 30 ന് മദീനാ സായിദ് ലുലു പാര്‍ട്ടി ഹാളില്‍ നടക്കും.

പ്രഭാ ഷണം, ഡോക്യു മെന്ററി, ഇശല്‍ പൊലിമ, പ്രകീര്‍ ത്തന സന്ധ്യ, മൗലീദ് ജല്‍സ തുടങ്ങിയ പരി പാടി കള്‍ അരങ്ങേറും. എസ്. എസ്. എഫ്. മുന്‍ സംസ്ഥാന പ്രസി ഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യ പ്രഭാ ഷണം നടത്തും.

മുസ്തഫ ദാരിമി കടങ്കോട്, ഉസ്മാന്‍ സഖാഫി തിരു വത്ര, രിസാല സ്റ്റഡി സര്‍ക്കിള്‍ – ഐ. സി. എഫ്. നേതാ ക്കളും മത സാമൂഹിക – സാംസ്‌കാരിക രംഗ ങ്ങളിലെ പ്രമു ഖരും സംബന്ധിക്കും.

ഡിസംബര്‍ 27, 28, 29, 30 തിയ്യതി കളി ലായി വിപുല മായ പരി പാടി കളോ ടെയാണ് ‘മഅ്ദിന്‍ വൈസനീയം’ സ്വലാത്ത് നഗറില്‍ അര ങ്ങേറുക. രണ്ടു പതിറ്റാണ്ടു പിന്നിടുന്ന വൈഞ്ജാനിക മുന്നേറ്റ ത്തി ലൂടെ ‘മഅ്ദിന്‍’ കൈ വരിച്ച നേട്ട ങ്ങളെ തുറന്നു കാട്ടുന്ന തായി രിക്കും ‘എക്‌സ്‌ പോസര്‍’എന്ന് സംഘാ ടകര്‍ അറിയിച്ചു.

നാല്‍പതിലധികം സ്ഥാപന ങ്ങളി ലായി കാല്‍ ലക്ഷ ത്തോളം വിദ്യാര്‍ ത്ഥികള്‍ പഠിക്കുന്ന സ്ഥാപന മായ മഅ്ദിന്‍’ സാമൂഹിക – സാംസ്‌ കാരിക – കാരുണ്യ പ്രവര്‍ ത്തന ങ്ങളിലും മുന്നിട്ടു നില്‍ ക്കുന്നു. അന്താ രാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച വിവിധ യൂണി വേഴ്‌ സിറ്റി കളു മായും യു. എന്‍. അടക്കമുള്ള ഏജന്‍സി കളു മായും സഹ കരിച്ച് അക്കാദമിക് രംഗത്തും സാമൂഹിക രംഗ ത്തും വിവിധ പദ്ധതി കള്‍ മഅ്ദിന്‍ ആവി ഷ്‌കരിച്ചി ട്ടുണ്ട് എന്നും സംഘാ ടകര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 056 688 1778

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാർത്തോമ്മാ ഇടവക മിഷൻ കൺ വെന്‍ഷന്‍ 19 നു തുടങ്ങും

September 9th, 2018

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ ഇടവക മിഷൻ കൺ വെന്‍ഷന്‍ സെപ്റ്റംബര്‍ 19 മുതൽ 22 വരെ മുസ്സഫ മാർ ത്തോമ്മാ ദേവാ ലയ ത്തിൽ വെച്ച് നടക്കും.

സെപ്റ്റംബര്‍ 19 ബുധനാഴ്‌ച വൈകു ന്നേരം 7. 45 ന് ഗാന ശുശ്രൂഷ യോടെ ആരംഭിക്കുന്ന കൺ വെൻഷനിൽ ‘യേശു സ്‌നേഹിച്ച പോലെ സ്‌നേഹി ക്കുക’ എന്ന വിഷയത്തില്‍ റവ. സി. ജെ. തോമസ് തൊളിക്കോട് പ്രഭാ ഷണം നടത്തും.

അബു ദാബി സിറ്റി, മുസ്സഫ എന്നീ സ്ഥല ങ്ങളില്‍ നിന്നും വാഹന ങ്ങൾ ക്രമീ കരി ച്ചിട്ടുണ്ട് എന്നും ഭാര വാഹി കള്‍ അറി യിച്ചു. വിവരങ്ങള്‍ക്ക് : 050 – 573 0410

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹിജ്‌റ പുതു വർഷം : സെപ്തംബര്‍ 13 ന് അവധി

September 4th, 2018

crescent-moon-ePathram
അബുദാബി : ഹിജ്‌റ പുതു വർഷം പ്രമാണിച്ച് സെപ്തം ബര്‍ 13 വ്യാഴാഴ്ച മന്ത്രാ ലയ ങ്ങള്‍ ക്കും മറ്റു സർ ക്കാർ സ്ഥാപന ങ്ങൾക്കും അവധി ആയിരിക്കും.

സെപ്തം ബര്‍ 14,15 (വെള്ളി, ശനി) വാരാന്ത്യ അവധി ദിന ങ്ങൾ കൂടെ കഴിഞ്ഞ് സെപ്തം ബര്‍ 16 ഞായർ മുതൽ മന്ത്രാ ലയ ങ്ങ ളുടെ പ്രവർ ത്തനം പുനരാരംഭിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്ര യയപ്പ് നൽകി

August 30th, 2018

chavakkad-welfare-committee-sent-off-to-m-muhammed-manathala-ePathram
അബുദാബി : നാലു പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി.

മത – സാമൂഹിക – ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച എം. മുഹമ്മദ്, യു. എ. ഇ. – ചാവ ക്കാട് വെൽ ഫെയർ കമ്മിറ്റി പ്രസിഡണ്ട്, എസ്. വൈ. എസ്. തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗ മായും കേച്ചേരി മമ്പഉല്‍ ഹുദാ അക്കാ ദമി അബു ദാബി കമ്മിറ്റി ഭാര വാഹി യായും പ്രവർ ത്തിച്ചി ട്ടുണ്ട്.

1979 മുതല്‍ ദുബായില്‍ പ്രവാസ ജീവിതം ആരംഭിച്ച മുഹമ്മദ്, 1984 മുതൽ അബു ദാബി ഫെഡറൽ കോടതി യില്‍ ജോലി ചെയ്തു വരിക യായിരുന്നു.

യാത്രയയപ്പ് യോഗ ത്തില്‍ ഷുക്കൂർ ചാവക്കാട്, ടി. വി. ഇസ്മായിൽ, എം. വി . മുഹമ്മദ് അഷറഫ്, പി. കെ. നാസർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വ്യാജ റിക്രൂട്ട് മെന്റ് : മുന്നറി യിപ്പു മായി പോലീസ്
Next »Next Page » തീപ്പിടുത്തം : പ​ത്തു​ വ​യ​സ്സു​കാ​രി മ​രി​ച്ചു »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine