കാളാവ് സൈതലവി മുസ്ലിയാര്‍ സ്മാരക പുസ്തക അവാര്‍ഡിനായി രചനകള്‍ ക്ഷണിച്ചു

May 9th, 2023

sunni-center-kalavu-saithalavi-musliyar-memorial-book-award-ePathram
അബുദാബി : പണ്ഡിതനും അബുദാബി സുന്നി സെന്‍റർ സ്ഥാപക നേതാവുമായിരുന്ന കാളാവ് സൈതലവി മുസ്ലിയാരുടെ സ്മരണാര്‍ത്ഥം നല്‍കുന്ന പുസ്തക അവാര്‍ഡ്, മികച്ച ഇസ്ലാമിക കൃതിക്ക് സമ്മാനിക്കും എന്ന് സുന്നി സെന്‍റർ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അഹ്ലു സുന്ന-വല്‍ ജമാഅ (സുന്നി) ആശയ ആദര്‍ശങ്ങളില്‍ അതിഷ്ഠിതവും ഇസ്ലാമിക ചരിത്രം, പഠനം, ഗവേഷണങ്ങൾ എന്നിങ്ങനെ സമൂഹത്തിന് ഉപകാരപ്പെടുന്ന മികച്ച രചനകൾക്കാണ് അവാര്‍ഡ്.

kalavu-saithalavi-musliyar-ePathram

കാളാവ് സൈതലവി മുസ്ലിയാര്‍

രണ്ടു വർഷത്തില്‍ ഒരിക്കൽ 100,000 രൂപയും സർട്ടിഫിക്കറ്റും പ്രശംസ പത്രവും അടങ്ങുന്നതാണ് അവാർഡ്. 2015 നു ശേഷം മലയാള ഭാഷയിൽ പ്രസിദ്ധികരിക്കപ്പെട്ട ഗ്രന്ഥങ്ങളും അക്കാദമിക പ്രബന്ധങ്ങളും ആയിരിക്കണം.

പ്രമുഖ പണ്ഡിതരായ അബ്ദുസ്സലാം ബാഖവി (ദുബായ്), ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. എന്‍. എ. എം. അബ്ദുൽ ഖാദർ എന്നിവര്‍ അടങ്ങുന്നതാണ് ജൂറി. സ്ത്രീ പുരുഷ ഭേദമന്യേ ഏതു പ്രായത്തില്‍ ഉള്ളവര്‍ക്കും ഈ ലിങ്കില്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് പി. ഡി. എഫ്. ഫോർ മാറ്റിൽ സമർപ്പിക്കാം. അവസാന തിയ്യതി : 2023 ജൂൺ 15.

അവാർഡ് പ്രഖ്യാപനം : 2023 സെപ്റ്റംബർ 30. അവാർഡ് വിതരണം : 2023 നവംബർ 11. അവാർഡ് വിതരണ സമ്മേളനത്തിൽ പ്രമുഖ വ്യക്തിത്വങ്ങളും നേതാക്കളും പങ്കെടുക്കും.

മറ്റു വിശദ വിവരങ്ങൾക്ക്  ascawards2023 @ gmail. com എന്ന ഇ -മെയിലിൽ ബന്ധപ്പെടുക.

അബുദാബി സുന്നി സെൻർ പ്രസിഡണ്ട്  സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍, ജനറൽ സെക്രട്ടറി കെ. പി. കബീര്‍ ഹുദവി, വൈസ് പ്രസിഡണ്ട് ഹാരിസ് ബാഖവി, ജോയിന്‍റ് സെക്രട്ടറി അഷ്‌റഫ്‌ ഹാജി വാരം, പബ്ലിക്‌ റിലേഷൻ ചെയർമാൻ സലീം നാട്ടിക  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മനുഷ്യജാലിക വെള്ളിയാഴ്ച : കെ. എന്‍. എ. ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തും

January 30th, 2020

logo-skssf-manushya-jalika-ePathram
അബുദാബി : ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങ ളുടെ ഭാഗമായി ‘രാഷ്ട്ര രക്ഷക്ക് സൗഹൃദ ത്തിന്റെ കരുതല്‍’ എന്ന പ്രമേയ ത്തില്‍ സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌. എസ്‌. എഫ്.) സംസ്ഥാന കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ‘മനുഷ്യ ജാലിക’ സംഘടിപ്പി ക്കുന്നു.

2020 ജനുവരി 30 വ്യഴാഴ്ച വൈകുന്നേരം 8 മണിക്ക് ആരംഭിക്കുന്ന പരിപാടി യില്‍ അഡ്വ. കെ. എന്‍. എ. ഖാദര്‍ എം. എല്‍. എ. മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യൻ എംബസി കൗണ്‍സിലര്‍ എം. രാജ മുരുകൻ ‘മനുഷ്യ ജാലിക’ ഉത്ഘാടനം ചെയ്യും. മത – രാഷ്ട്രീയ – സാമൂഹിക സംഘടനാ രംഗ ങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

* എസ്. കെ. എസ്. എസ്. എഫ്. മനുഷ്യ ജാലിക

മതേതരത്വം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം 

മലപ്പുറം ജില്ല വിഭജിക്കണം : കെ. എന്‍. എ. ഖാദര്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൗലിദ് മജ്‌ലിസ് നവംബർ 7 നു ഇസ്‌ലാമിക് സെന്ററിൽ

October 20th, 2019

skssf-maulid-mahroof-darimi-ePathram
അബുദാബി : നബിദിന ആഘോഷ ത്തോട് അനു ബന്ധിച്ച് കണ്ണൂർ ജില്ലാ സുന്നീ മഹൽ ജമാ അത്ത് (S M J) അബു ദാബി കമ്മിറ്റി വർഷം തോറും നടത്തി വരുന്ന മൗലിദ് മജ്‌ലിസ് നവംബർ 7 നു വ്യഴാഴ്‌ച രാത്രി 7.30 നു അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റിൽ വെച്ച് നടക്കും.

മൗലിദ് മജ്‌ലിസ് നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റി യോഗ ത്തില്‍ സുന്നീ മഹൽ ജമാ അത്ത് കമ്മിറ്റി പ്രസി ഡണ്ട് എ. ബീരാൻ ഹാജി പുതിയങ്ങാടി അദ്ധ്യ ക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ഒ. പി. അബ്ദു റഹ്മാൻ മൗലവി, മറ്റു ഭാരവാഹി കളായ മഹ്‌റൂഫ് ദാരിമി കണ്ണ പുരം, സയ്യിദ് ജാബിർ തങ്ങൾ, മൊയ്തീന്‍ കുട്ടി ഖയ്യം, സുബൈർ അബ്ബാസ്, അലി മൗലവി, ശിഹാബ് പരിയാരം, നൗഷാദ് കക്കാട്, ശാദുലി വളക്കൈ, കബീർ മൗലവി, മൊയ്തീന്‍ നാലകത്ത്‌, ഇബ്രാഹിം തുടങ്ങി യവർ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സഹിഷ്ണുതാ സമ്മേളനവും അനുസ്മരണവും

October 2nd, 2019

skssf-thrishoor-committee-tolerance-meet-ePathram
അബുദാബി : യു. എ. ഇ. സഹിഷ്ണുതാ വർഷം ആചരി ക്കുന്ന തിന്റെ ഭാഗ മായി അബു ദാബി സുന്നി സെൻറർ – ഗൾഫ് സത്യ ധാര അബുദാബി – തൃശൂർ ജില്ലാ കമ്മറ്റി യും സംയുക്തമായി സംഘടി പ്പിക്കുന്ന സഹിഷ്ണുതാ സമ്മേ ളനം അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ വെച്ച് 2019 ഒക്ടോബർ 3 വ്യാഴം രാത്രി 8 മണിക്ക് നടക്കും

അന്തരിച്ച പ്രഗത്ഭ പണ്ഡിതരും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും ആയിരുന്ന ശൈഖുന ചെറു വാളൂർ ഉസ്താദ്, എം. എം. ഉസ്താദ്(ആലുവ) എന്നിവരുടെ അനുസ്മരണ യോഗവും ഈ പരിപാടി യിൽ വെച്ച് നടക്കും എന്നും സംഘാടകർ അറിയിച്ചു.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി യും പ്രമുഖ വാഗ്‌മി യുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷ ണവും പ്രമുഖ പണ്ഡിതൻ സിംസാറുൾ ഹഖ് ഹുദവി അനുസ്മരണ പ്രഭാക്ഷണവും നടത്തും.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ, സുന്നി സെൻറർ, ഗൾഫ് സത്യധാര, കെ. എം. സി. സി. നാഷണൽ – സംസ്ഥാന – ജില്ലാ നേതാ ക്കളും മത – സാമൂഹ്യ- സാംസ്കാരിക രംഗ ത്തെ പ്രമുഖരും സംബന്ധിക്കും.

വിവരങ്ങൾക്ക് : 052 231 9130

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനുശോചനവും കൂട്ടു പ്രാർത്ഥനയും

August 19th, 2019

skssf-kannapuram-mowlid-meet-ePathram
അബുദാബി : സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും വിദ്യഭ്യാസ ബോർഡ് സിക്രട്ടറി യും കാസർ കോഡ് ജില്ലാ എസ്. കെ. എസ്. എസ്. എഫ്. ജന റല്‍ സെക്രട്ടറി യു മായ എം. എ. കാസിം മുസ്ലി യാരുടെ നിര്യാണ ത്തിൽ അബുദാബി പയ്യ ന്നൂർ മേഖല എസ്. കെ. എസ്. എസ്. എഫ്. കമ്മിറ്റി അനു ശോചനം രേഖപ്പെ ടുത്തി.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റിൽ സംഘടി പ്പിച്ച അനുശോചന യോഗ ത്തില്‍ ഖുര്‍ ആന്‍ പാരായണം, മൻഖൂസ് മൗലിദ് പാരായണം, കൂട്ടു പ്രാർത്ഥനയും നടത്തി. ഉസ്താദ് ശിഹാബ് കക്കാട് പ്രാർത്ഥനക്കു നേതൃത്വം നൽകി.

ഇസ്മായില്‍ പാലക്കോട് അദ്ധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ്. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നിയാസ് വട്ടപൊയിൽ ഉദ്ഘാടനം ചെയ്തു.

എസ്. കെ. എസ്. എസ്. എഫ്. നേതാക്ക ളായ മഹ്‌റൂഫ് ദാരിമി കണ്ണപുരം, ഹഫീൽ ചാലാട്, ജാഫർ രാമന്തളി, ഒ. പി. അലി ക്കുഞ്ഞി ആലക്കാട്, മുസ്തഫ കടവത്ത്, അബ്ദുൽ ഫത്താഹ് പുതിയങ്ങാടി, അബ്ദുൽ വാഹിദ് മാടായി എന്നിവർ പ്രസംഗിച്ചു. മേഖലാ ജനറൽ സെക്രട്ടറി സലീം മൻഹ റിപ്പോർട്ട് അവതരിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « പിന്‍സീറ്റ് കുട്ടി കൾക്ക് സുരക്ഷിതം : മുന്നറി യിപ്പു മായി പോലീസ്
Next Page » പ്രധാനമന്ത്രി യുടെ ഗൾഫ് പര്യടനം ആഗസ്റ്റ് 23 മുതൽ »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine