അബുദാബി : പരിഷ്കൃത രാജ്യ ങ്ങള്‍ക്ക് പോലും അവകാശപ്പെടാന്‍ സാധിക്കാത്ത ഭരണ ഘടന യാണ് ഇന്ത്യ യുടേതെന്നും ഇന്ത്യന്‍ ഭരണ ഘടന ഉയര്‍ത്തി പ്പിടിക്കുന്ന മതേതരത്വവും ജനാധി പത്യവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ മുസ്ലിംകള് പ്രതിജ്ഞാ ബദ്ധരാണെന്നും S K S S F സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
മതേതരത്വം തകര്‍ക്കാന്‍ അടുത്തിടെ നടന്നു കൊണ്ടിരിക്കുന്ന പ്രവര്‍ത്തന ങ്ങള് അപലപനീയ മാണെന്നും മതേതരത്വം തകര്‍ക്കുന്ന വര്‍ക്കെതിരെ എക്കാലത്തും നില കൊണ്ടിട്ടുള്ള പ്രസ്ഥാന മാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും S K S S F ഉം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗഹൃദം നിലനിര്ത്താ നാവുന്ന സമീപന ങ്ങള്‍ക്ക് വിരുദ്ധമായി കേരള ത്തിലും ഇന്ത്യ യൊട്ടുക്കും തന്നെ ചില നീക്ക ങ്ങള് അല്പ ബുദ്ധികളായ ചില മുസ്ലിം സംഘടന കളില്‍ നിന്ന് ഉണ്ടായ സാഹചര്യ ത്തിലാണ് ‘രാഷ്ട്ര രക്ഷക്ക് സൗഹൃദ ത്തിന്റെ കരുതല്‍’ എന്ന പ്രമേയ വുമായി കേരള ത്തിനകത്തും പുറത്തും ‘മനുഷ്യ ജാലിക’ സംഘടിപ്പിക്കാന്‍ S K S S F മുന്‍കൈ എടുത്തത്.
അബുദാബി സ്റ്റേറ്റ് S K S S F നടത്തിയ മനുഷ്യ ജാലിക യില്‍ പ്രമേയ പ്രഭാഷണം നിര്‍വഹി ക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാ വ ഹാജി ഉത്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഫാദര്‍ ജോണ്‍ ഫിലിപ്പ്, ടി പി ഗംഗാധരന്, കരപ്പാത്ത് ഉസ്മാന്, അബ്ബാസ് മൗലവി, പല്ലാര്‍ മുഹമ്മദ്കുട്ടി മുസ്ലിയാര്, ഉസ്മാന് ഹാജി, ദാവൂദ് ഹാജി, അബ്ദുല്‍ കരീം ഹാജി, ഹുസൈന് ദാരിമി എന്നിവര്‍ സംസാരിച്ചു.
സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. അബ്ദുല്‍ വഹാബ് റഹ്മാനി, നൌഫല്‍ അസ്അദി, ഷരീഫ് കാസര്‍ഗോഡ്, മുജീബ് എന്നിവര്‍ മനുഷ്യ ജാലിക ഗാനാലാപനം നടത്തി.
ഹാരിസ് ബാഖവി സ്വാഗതവും സമീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു
- pma