അബുദാബി : നാലു പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി.
മത – സാമൂഹിക – ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച എം. മുഹമ്മദ്, യു. എ. ഇ. – ചാവ ക്കാട് വെൽ ഫെയർ കമ്മിറ്റി പ്രസിഡണ്ട്, എസ്. വൈ. എസ്. തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗ മായും കേച്ചേരി മമ്പഉല്‍ ഹുദാ അക്കാ ദമി അബു ദാബി കമ്മിറ്റി ഭാര വാഹി യായും പ്രവർ ത്തിച്ചി ട്ടുണ്ട്.
1979 മുതല്‍ ദുബായില്‍ പ്രവാസ ജീവിതം ആരംഭിച്ച മുഹമ്മദ്, 1984 മുതൽ അബു ദാബി ഫെഡറൽ കോടതി യില്‍ ജോലി ചെയ്തു വരിക യായിരുന്നു.
യാത്രയയപ്പ് യോഗ ത്തില്‍ ഷുക്കൂർ ചാവക്കാട്, ടി. വി. ഇസ്മായിൽ, എം. വി . മുഹമ്മദ് അഷറഫ്, പി. കെ. നാസർ എന്നിവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, rsc-icf, അബുദാബി, ജീവകാരുണ്യം, തൊഴിലാളി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മതം, സംഘടന