അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സംഘടി പ്പിക്കുന്ന നാലാമത് ഹോളി ഖുർആൻ പാരായണ മത്സര ങ്ങൾക്ക് ജൂൺ 5 തിങ്കളാഴ്ച തുടക്ക മാവും.
ഐ. എസ്. സി. പേട്രണും വി. പി. എസ്. ഗ്രൂപ്പ് മേധാവി യുമായ ഡോക്ടര്‍ ഷംസീർ വയലിൽ മൽസര ത്തിന്റെ ഔപ ചാരിക ഉത്‌ഘാ ടനം നിർവ്വഹിച്ചു.
ഐ. എസ്. സി. പ്രസിഡന്റ് ജോയ് തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി പ്രതി നിധി കൾ, ഔഖാഫ് പ്രതി നിധി കൾ, സംഘ ടനാ ഭാരവാഹി കളും സംബ ന്ധിച്ചു. യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ ചരമ വാർ ഷിക ത്തോട് അനു ബന്ധിച്ച് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാ മിക് അഫ യേഴ്‌സ് ആൻഡ് എൻഡോവ് മെന്റ്‌സിന്റെ (ഔഖാഫ്) സഹ കരണ ത്തോടെ യാണ് ഇന്ത്യാ സോഷ്യൽ സെന്റർ ഖുർ ആൻ പാരായണ മത്സരം സംഘടി പ്പിക്കു ന്നത്.
ജൂൺ അഞ്ചു മുതൽ എട്ടു വരെ നാലു ദിവസം തറാവീഹ് നിസ്കാര ത്തിനു ശേഷം രാത്രി പത്തു മണി മുതലാണ് മൽസരം ആരംഭി ക്കുക. പതിനഞ്ചു വയസിൽ താഴെ പ്രായമുള്ള പെൺ കുട്ടികൾ ഉൾപ്പടെ ഉള്ള വർ അഞ്ചു വിഭാഗ ങ്ങളി ളിലായി പങ്കെടുക്കുന്ന പാരാ യണ മത്സര ത്തിന്റെ ജഡ്ജിംഗ് പാനൽ ഔഖാഫ് മന്ത്രാലയ ത്തിൽ നിന്നുള്ള വരാ യിരിക്കും. യു. എ. ഇ. സ്വദേശി കൾക്കും വിദേശി കൾക്കും ഖുർആൻ പാരാ യണ മൽസര ത്തിൽ പങ്കെടുക്കാം.
ജൂൺ 9 വെള്ളിയാഴ്ച നടക്കുന്ന സമ്മാന ദാന ചടങ്ങിൽ യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാൻ അതിഥി ആയി എത്തിയ അബ്ദു സമദ് സമദാനി യുടെ പ്രഭാഷണവും ഉണ്ടാകും. വിജയി കൾക്ക് ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസഫലി സമ്മാന ങ്ങൾ വിതരണം ചെയ്യും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, മതം, സംഘടന, സാഹിത്യം