ഹജ്ജ് തീർത്ഥാടനം : കൊവിഡ് വാക്‌സിൻ നിർബ്ബന്ധമാക്കും 

March 3rd, 2021

hajj-epathram
റിയാദ് : ഈ വര്‍ഷം ഹജ്ജ് തീർത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിർബ്ബന്ധം ആക്കും എന്ന് സൗദി ആരോഗ്യ വകുപ്പു മന്ത്രി തൗഫീഖ് അൽ റബീആ. ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖ ത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനം ശക്തമായതിനാല്‍ കഴിഞ്ഞ വർഷം സൗദി അറേബ്യ യില്‍ നിന്നുള്ള വര്‍ക്കു മാത്രമായിരുന്നു ഹജ്ജ് കര്‍മ്മത്തിനു അനുമതി നൽകിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജിനു അനുമതി നൽകുമോ എന്ന കാര്യ ത്തിൽ ഇതു വരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വ്യാപനം : ഒത്തു കൂടലുകള്‍ പാര്‍ട്ടികള്‍ എന്നിവക്ക് വിലക്ക്

February 9th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
അബുദാബി : കൊവിഡ് വൈറസ് ബാധിതരുടെ എണ്ണ ത്തില്‍ വര്‍ദ്ധന ഉണ്ടായതോടെ തലസ്ഥാന എമിറേറ്റില്‍ അധികാരികള്‍ കൂടുതല്‍ കര്‍ശ്ശന നിയമ നടപടികള്‍ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളില്‍ ആളു കള്‍ കൂടി നില്‍ക്കു ന്നതും കുടുംബ കൂട്ടായ്മ കളില്‍ കൂടുതല്‍ പേര്‍ ഒത്തു കൂടുന്നതും വിലക്കി.

വിവാഹ ചടങ്ങുകള്‍, കുടുംബ സംഗമം തുടങ്ങിയ പരിപാടി കളില്‍ 10 പേരിൽ കൂടുതൽ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേർക്ക് പങ്കെടുക്കാം.

റസ്റ്റൊറന്റുകള്‍ ഹോട്ടലു കൾ, ജിംനേഷ്യം, പാര്‍ക്കുകള്‍, ബീച്ച്, മാളുകള്‍ തുടങ്ങി പൊതു ജനം സജീവ മാവുന്ന ഇടങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്ന എണ്ണ ത്തിലും നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി.

അതു പോലെ ടാക്‌സി, ബസ്സ് എന്നിവയിലും ആളുകളെ കയറ്റുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ശുക്രൻ യു. എ. ഇ : മാർത്തോമാ യുവ ജന സഖ്യം ദേശീയ ദിനാഘോഷം വേറിട്ടതായി

December 14th, 2020

yuvajana-sakhyam-national-day-celebration-shukran-uae-ePathram
അബുദാബി : യു. എ. ഇ. യുടെ 49 ആം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബുദാബി മാർത്തോമാ യുവ ജന സഖ്യം ഓൺ ലൈൻ പ്ലാറ്റ് ഫോമില്‍ ‘ശുക്രൻ യു. എ. ഇ.-2020’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അവതരണ ത്തിലെ മികവു കൊണ്ട് ശ്രദ്ധേയമായി.

പ്രമുഖ സാമൂഹിക പ്രവർത്തകന്‍ അഷ്‌റഫ് താമര ശ്ശേരി, മാധ്യമ പ്രവർത്തകന്‍ ഫസ്‌ലു, ഇടവക വികാരി റവ. ബാബു പി. കുലത്താക്കല്‍, സഹ വികാരി റവ. സി. പി. ബിജു തുടങ്ങിയവര്‍ സംബന്ധിക്കുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 49 പേര്‍ ആശംസകൾ നേര്‍ന്നു സംസാരിച്ചു.

കുട്ടികളുടെ വിവിധ കലാ പരിപാടികളും യു. എ. ഇ. യുടെ ചരിത്ര മുഹൂർത്തങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ ദൃശ്യാവിഷ്കാരവും പരിപാടിയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി.

49 വർഷം യു. എ. ഇ. യില്‍ പ്രവാസ ജീവിതം പൂർത്തീ കരിച്ച അബുദാബി മാർത്തോമ്മാ ഇടവക അംഗം റോയി ചാണ്ടിയെ ആദരിച്ചു.

ഇടവക സെക്രട്ടറി ടി. എം. മാത്യു, യുവജന സഖ്യം സെക്രട്ടറി ജിതിൻ രാജൻ ജോയ്‌സ്, പ്രോഗ്രാം കൺവീനർ ജിലു ജോസഫ്, ലേഡി സെക്രട്ടറി എലിസ സൂസൻ എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വെള്ളിയാഴ്ച ഖുത്തുബ വീണ്ടും

December 5th, 2020

covid-issue-friday-noon-prayer-juma-restart-in-uae-ePathram
അബുദാബി : യു. എ. ഇ. യിലെ പള്ളി കളില്‍ വെള്ളി യാഴ്ച ജുമുആ ഖുതുബ യും നിസ്കാരവും നടന്നു. കൊവിഡ് വൈറസ് വ്യാപനത്തിനാല്‍ വെള്ളി യാഴ്ച യിലെ ജുമുഅ നിസ്കാരം നിര്‍ത്തി വെച്ചിരുന്നു.

37 ആഴ്ച കൾക്കു ശേഷമാണ് ഡിസംബർ 4 വെള്ളി യാഴ്ച  ജുമുആ ഖുതുബ യും നിസ്കാരവും വീണ്ടും ആരംഭിച്ചത്. പുതു വസ്ത്ര ങ്ങള്‍ അണിഞ്ഞ് പെരുന്നാള്‍ ചേലോടെ തന്നെ യാണ് വിശ്വാസി കള്‍ പള്ളി കളില്‍ എത്തിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം : സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രല്‍ ഒരുക്കിയ വേറിട്ട അവതരണം

December 3rd, 2020

sheikh-zayed-uae-national-day-celebration-ePathram
അബുദാബി : യു. എ. ഇ. യുടെ 49-ാം ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായി അബുദാബി സെൻറ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രല്‍ വേറിട്ട സ്നേഹോ പഹാരം സമര്‍പ്പിച്ചു.

രാജ്യത്തി ന്റെ ചരിത്രവും ഭരണാധി കാരി കളോടുള്ള ആദരവും വരച്ചു കാണിക്കുന്ന സാന്‍ഡ് ആര്‍ട്ട് ചിത്രീ കരിച്ചു കൊണ്ടാണ് വീഡിയോ ഒരുക്കിയത്.

ഇടവക ഈ വര്‍ഷം ‘ഗ്ലോറിയ-2020’ എന്ന പേരില്‍ സംഘടി പ്പിച്ച കൊയ്ത്തു ത്സവ ത്തിന്റെ ഭാഗമായി കൊണ്ടാണ്ചിത്രീകരണം ഒരുക്കിയത്. ഇംഗ്ലീഷിലും അറബിയിലും വിശദാംശ ങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് റിലീസ് ചെയ്ത വീഡിയോക്ക് സമൂഹ മാധ്യമ ങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വിവിധ നാടുകളില്‍ നിന്നും ഇവിടെ എത്തി സഹാനു ഭൂതി യോടെ, സാഹോദര്യ ത്തോടെ, സഹി ഷ്ണുത യോടെ, ഏവരും സന്തോഷത്തോടെ സഹവസിക്കാൻ ഈ രാജ്യത്തിന്റെ ഭരണാധി കാരി കൾ കാണിക്കുന്ന വലിയ മനസ്സിന് എന്നും നന്ദിയുള്ളവര്‍ ആയിരിക്കും എന്ന് ഇടവക വികാരി ഫാദർ ബെന്നി മാത്യു പറഞ്ഞു.

ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തു ഉത്സവ ത്തിന്റെ ഭാഗമായി, ഈ രാജ്യ ത്തി ന്റെ അനുഗ്രഹ ത്തിന് വേണ്ടി സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ നടത്തുന്ന രണ്ടു മാസത്തെ പ്രാർത്ഥനാ യജ്ഞമായ ഗ്ലോറിയ 2020, ഡിസംബർ 25 ന് സമാപിക്കും എന്ന് കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയിന്റ് ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി. ജോബി ജോർജ് എന്നിവർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഡിസംബർ 4 മുതൽ
Next »Next Page » ‘യാ സലാം ഇമാറാത്ത്’ സര്‍ബ്ബത്ത് ടീംസ് ഒരുക്കിയ ദേശീയദിന ഗാനം ശ്രദ്ധ നേടി മുന്നേറുന്നു. »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine