അബുദാബി : രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി), ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) എന്നിവ യുടെ സംയുക്ത ആഭിമുഖ്യത്തില്‍ റമദാന്‍ 17 (ഏപ്രില്‍ 29) വ്യാഴാഴ്ച രാത്രി 9.30 ന് ബദർ ദിന പ്രാർത്ഥനാ സംഗമം നിരവധി പേരെ പങ്കെടുപ്പിച്ചു കൊണ്ട് ഓണ്‍ ലൈനില്‍ സംഘടിപ്പിക്കുന്നു.
ബദർ മൗലിദ്, ബദർ അനുസ്മരണം, ദുആ എന്നിവയാണ് ബദർദിന പ്രാർത്ഥനാ സംഗമ ത്തില്‍ ഉണ്ടാവുക. സയ്യിദ് ഇബ്രാഹിമുല്‍ ഖലീൽ ബുഖാരി നേതൃത്വം നൽകും എന്നും സംഘാടകർ അറിയിച്ചു.