അബുദാബി : റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെ. എം. സി. സി. കമ്മിറ്റി ഒരുക്കിയ ‘ഈത്തപ്പഴ ചലഞ്ച് 2025’ വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെ. എം. സി. സി. ട്രഷറർ മുസ്തഫ ഉള്ളാടശേരി, സെക്രട്ടറി ശിഹാബ് കൂരിയാട് എന്നിവർ സംബന്ധിച്ചു.
കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ വീടുകളിലേക്കുള്ള ഈത്തപ്പഴ ബോക്സുകൾ വിതരണം ചെയ്തു. കെ. എം. സി. സി. യുടെ കാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗമാവാൻ മുന്നിട്ടിറങ്ങിയ പ്രവർത്തകർക്ക് സംഘാടകർ നന്ദി അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ramadan, കെ.എം.സി.സി., ജീവകാരുണ്യം, മതം, സംഘടന, സാമൂഹ്യ സേവനം