അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. കമ്മിറ്റി സംഘടി പ്പി ക്കുന്ന ‘കോഴി ക്കോടൻ ഫെസ്റ്റ്’ മാർച്ച് 29 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതൽ അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും.
നാടോർമ്മ കളിലൂടെ സഞ്ചരി ക്കു വാനും ക്കാനും നാടി ന്റെ പൈതൃകവും ചരിത്രവും സംസ്കാര വും ഉത്സവ ങ്ങളും ആഘോഷ ങ്ങളും കല കളും രുചി ക്കൂട്ടു കളും പുതു തല മുറക്കും പ്രവാസ ഭൂമികക്കും പരി ചയ പ്പെടു ത്തുവാന്‍ ഇതു സഹായിക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
വിവിധ മത്സര പരി പാടി കൾ, വനിത കൾ ക്കായി കുക്കറി – ഭക്ഷ്യ വിഭ മത്സരം, പഴയ കാലത്തെ അനു സ്മരി പ്പിക്കുന്ന കച്ചവട സ്ഥാപ ന ങ്ങൾ, മൈലാഞ്ചി, ഒപ്പന, കോൽക്കളി, ദഫ് മുട്ട്, കളരി പയറ്റ്, തെയ്യം, ഗസല്‍, തെരുവു മാജിക്, കുട്ടി കളു ടെ വിവിധ കലാ പരി പാടി കള്‍, നൃത്ത നൃത്യങ്ങള്‍, സംഗീത മേള കള്‍ എന്നിവ ‘കോഴി ക്കോടൻ ഫെസ്റ്റ്’ വര്‍ണ്ണാഭ മാക്കും.
നവാസ് പാലേരി യും സംഘവും അവതരി പ്പിക്കുന്ന കോഴിക്കോടി ന്റെ സംസ്കാരവും കല കളും പ്രവാസ ലോക ത്ത് പുന രാവി ഷ്കരി ച്ചു കൊണ്ടുള്ള’ശേഷം മുഖ ദാവില്‍’ എന്ന പ്രോഗ്രാം കോഴി ക്കോടൻ ഫെസ്റ്റ് കൂടുതല്‍ ആകര്‍ഷകമാക്കും.
സാമൂഹ്യ – സേവന രംഗത്തും ജീവ കാരുണ്യ പ്രവർ ത്തന ങ്ങളിലും വ്യക്ത മായ ചലന ങ്ങൾ സൃഷ്ടിച്ചു കൊണ്ട് അബു ദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. മുന്നേറു കയാണ്.
കോഴി ക്കോട് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ഓപ്പൺ ഹാർട്ട് തിയ്യേറ്റർ, വിവാഹം സ്വപ്ന മായി രുന്ന യുവതീ യുവാ ക്കൾ ക്കുളള മംഗല്യ മധുരം പദ്ധതി, ജാർ ഖണ്ഡിലെ ഇരുപത്തി അഞ്ചോളം ഗ്രാമ ങ്ങളിൽ കുടി വെള്ള പദ്ധതി, നിർദ്ധന കുടും ബങ്ങൾ ക്കുളള റേഷൻ പദ്ധതി, ബൈത്തുർ റഹ്മ ഭവന നിർമ്മാണം, കെ. എം. സി. സി. അംഗ ങ്ങൾ ക്കാ യുള്ള ക്ഷേമ പദ്ധതി കൾ തുടങ്ങിയ സേവന പ്രവർ ത്തന ങ്ങൾ ജില്ലാ കെ. എം. സി. സി. നടപ്പി ലാക്കി ക്കഴി ഞ്ഞു എന്നും നിര വധി ജീവ കാരുണ്യ പ്രവർ ത്തന ങ്ങൾ ഭാവി പദ്ധതി കളായി ഒരു ങ്ങുന്നു എന്നും ഭാര വാഹി കൾ വ്യക്ത മാക്കി.
വാർത്താ സമ്മേളനത്തിൽ അഹല്യ ആശുപത്രി സീനി യർ മാനേജർ സൂരജ് പ്രഭാകർ, ജിജോ ആൻറണി, ഭാര വാഹി കളായ യു. അബ്ദുല്ല ഫാറൂഖി, ആലി ക്കോയ, അബ്ദുൽ ബാസിത് കായ ക്കണ്ടി, അഷ്‌റഫ്, നൌഷാദ് കൊയി ലാണ്ടി, ജാഫർ തങ്ങൾ വരയലിൽ തുടങ്ങി യവര്‍ സംബന്ധിച്ചു.
Tag : കെ. എം. സി. സി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കെ.എം.സി.സി., ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഗീതം, സംഘടന, സാമൂഹ്യ സേവനം