ദുബായ് : ആസന്നമായ ലോക സഭാ തെര ഞ്ഞെ ടു പ്പിൽ കേരള ത്തിൽ നിന്നുള്ള 20 മണ്ഡല ങ്ങളി ലും യു. ഡി. എഫ്. സ്ഥാനാർത്ഥി കളെ വിജയി പ്പിക്കു വാൻ ആവ ശ്യ മായ പ്രവർ ത്തന ങ്ങളു മായി മുന്നോട്ട് പോകാൻ ഇന്ദിരാ ഗാന്ധി വീക്ഷ ണം ഫോറം സെൻട്രൽ കമ്മിറ്റി തീരു മാനിച്ചു.
മതേതരത്വം ഭീഷണി നേരിടുന്ന സമകാലിക സാഹ ചര്യ ത്തിൽ രാഹുൽ ഗാന്ധി യുടെ നേതൃത്വ ത്തിൽ ഒരു മതേ തര സർക്കാർ രൂപം കൊള്ളേ ണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്തു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏറ്റവും വലിയ ഒറ്റ ക്കക്ഷി യെ യാകും സർക്കാർ രൂപീ കരി ക്കുവാൻ രാഷ്ട്ര പതി ക്ഷണിക്കുക എന്നതു കൊണ്ട് കോൺഗ്രസ്സി ന് കൂടുതൽ സീറ്റു കൾ ലഭി ക്കേണ്ടതായുണ്ട്. അതു കൊണ്ടു തന്നെ കേരള ത്തിൽ നിന്നുള്ള 20 സീറ്റു കളും യു. ഡി. എഫ്. നേടിയേ മതിയാകൂ. അതിന്ന് ഉതകുന്ന രീതി യിൽ എല്ലാവിധ സഹായ ങ്ങളും നൽകി ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം തെര ഞ്ഞെടു പ്പിൽ സജീവ പങ്കാളി ത്തം വഹിക്കും എന്നും ഭാര വാഹി കൾ അറിയിച്ചു.
ആലത്തൂർ യു. ഡി. എഫ്. സ്ഥാനാർത്ഥി രമ്യ ഹരി ദാസ് ഓൺ ലൈനിൽ പ്രവർ ത്തക രു മായി സംവദിച്ചു. പ്രത്യേക പരിഗണന നൽകി രമ്യയെ സഹായിക്കാനും ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം കോഡി നേറ്റർ ടി. എൻ. പ്രതാപ ന്റെ മണ്ഡല ത്തിൽ വീക്ഷണം പ്രതി നിധി സംഘം സന്ദർശിച്ച് പ്രചാരണ പരി പാടി കളിൽ പങ്കെ ടുക്കു വാനും തീരുമാനിച്ചു.
ഇന്ദിരാ ഗാന്ധി വീക്ഷ ണം ഫോറം പ്രസിഡണ്ട് എൻ. ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി മുൻ പ്രസി ഡണ്ട് ഇ. പി. ജോൺ സൺ, യു. എ. ഇ. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുക്കൂർ ചാവക്കാട്, ഇ. കെ. നസീർ, ദുബായ് യൂണിറ്റ് പ്രസി ഡണ്ട് കെ. എച്ച്. അക്ബർ, ഷാർജ യൂണിറ്റ് സെക്രറട്ടറി ബിജോയ് ദാസ്, അജ് മാൻ യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി, ഇല്ല്യാസ്, രമേശ് മാരാത്ത്, ഉണ്ണി കൃഷ്ണൻ രാജ ശേഖ രൻ, ശശി എന്നിവർ പ്രസംഗിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: incas, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, പ്രവാസി, സംഘടന