അബുദാബി : സംസ്ഥാനത്ത് അധികാരി കളുടെയും രാഷ്ട്രീയ ക്കാരു ടെ യും ചുവപ്പ് നാട യിൽ കുടുങ്ങി ജീവൻ പൊലിഞ്ഞ പ്രവാസി നിക്ഷേ പകന് ആദരാ ഞ്ജലി കൾ അർപ്പിച്ചു കൊണ്ട് ഇൻകാസ് അബു ദാബി പത്ര കുറിപ്പ് ഇറക്കി.
പ്രവാസി വ്യവസായി കൾ രാഷ്ട്രീയ മേലാള ന്മാരുടെ ദാർഷ്ട്യ ത്തിനു മുന്നിൽ പകച്ചു നിന്ന് ആത്മ ഹത്യ ചെയ്യുന്ന സംഭവം വീണ്ടും ആവർത്തി ക്കുന്നു. കൊല്ലത്ത് വർക്ക് ഷോപ്പ് തുടങ്ങാൻ കഴിയാ തെയും ആന്തൂരിൽ പണി കഴിപ്പിച്ച കൺ വെൻഷൻ സെന്റർ പ്രവർത്തി പ്പിക്കാൻ അനുമതി നൽകാ തെയും പ്രവാസി സമൂഹ ത്തെ പീഡി പ്പിക്കുക യാണ്.
വിദേശ രാജ്യ ങ്ങളിൽ പോയി വ്യവസായി കളോടും പ്രവാസി സമൂഹ ങ്ങ ളോടും പിറന്ന മണ്ണിൽ നിക്ഷേപം ഇറക്കാൻ സന്നദ്ധ മാകണം എന്നുള്ള മുഖ്യ മന്ത്രി യുടെ അഭ്യർത്ഥന യിലെ ആത്മാർത്ഥത പോലും ഇവിടെ ചോദ്യം ചെയ്യ പ്പെടുക യാണ്.
ഇത്തരം സംഭവ ങ്ങൾ ആവർ ത്തി ക്കാതിരി ക്കുവാൻ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഇൻകാസ് അബു ദാബി ഘടകം തീരുമാനിച്ചു.
സംഭവ ത്തിൽ ശക്ത മായ പ്രതിഷേധം രേഖ പ്പെടുത്തു ന്നതായും ഇടതു പ്രവാസി സംഘടന കൾ മൗനം വെടി യണം എന്നും ഇൻകാസ് അബുദാബി കമ്മിറ്റി പ്രസി ഡണ്ട് ബി. യേശു ശീലൻ, ജനറൽ സെക്രട്ടറി സലിം ചിറ ക്കൽ എന്നിവർ പത്ര ക്കുറി പ്പിലൂടെ അറിയിച്ചു.