അബുദാബി : ഓടിക്കൊണ്ടിരിക്കുന്ന വാഹനം മുന്നറിയിപ്പ് ഇല്ലാതെ റോഡിന് നടുവിൽ നിര്‍ത്തി ഇടരുത് എന്ന് അബുദാബി പൊലീസ് മുന്നറിയിപ്പു നല്‍കി. നടുറോഡില്‍ നിര്‍ത്തിയിട്ട കാറില്‍ ഒരു ഡെലിവറി വാന്‍ വന്ന് ഇടിക്കു ന്നതിന്‍റെ ദൃശ്യം പങ്കു വെച്ചു കൊണ്ടാണ് പോലീസ് മുന്നറിയിപ്പു നല്‍കി യിരിക്കുന്നത്. അതു പോലെ വാഹനം ഓടിക്കുമ്പോള്‍ മുന്നറിയിപ്പ് ഇല്ലാതെ പെട്ടെന്നുള്ള ദിശാ മാറ്റം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കും.
#فيديو | بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة "لكم التعليق" فيديو لخطورة التوقف في وسط الطريق والانشغال أثناء القيادة. #درب_السلامة #لكم_التعليق#الانشغال_بغير_الطريق pic.twitter.com/QVc5QKXNn3
— شرطة أبوظبي (@ADPoliceHQ) September 2, 2022
ഗതാഗത സുരക്ഷ ഉറപ്പു വരുത്തുവാൻ മറ്റു വാഹന ങ്ങളുമായി കൃത്യമായ അകലം പാലിക്കുവാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. എന്തെങ്കിലും കാരണ ങ്ങള്‍ കൊണ്ട് വാഹനങ്ങൾ റോഡിൽ നിന്നും നീങ്ങാതെ വന്നാല്‍ ഉടന്‍ പോലീസ് കണ്ട്രോള്‍ റൂമില്‍ ബന്ധപ്പെടുക.
ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണം ഡ്രൈവറുടെ ശ്രദ്ധ മാറുന്നതു കൊണ്ടാണ് കൂടുതല്‍ അപകടങ്ങള്‍ വരുത്തി വെക്കുന്നത്. ഡ്രൈവറുടെ ഫോണ്‍ ഉപയോഗത്തിന്ന് 800 ദിർഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്‍റും ശിക്ഷയായി നല്‍കി വരുന്നുണ്ട്.
- ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത്
- സിഗ്നല്‍ നൽകാതെ ലൈൻ മാറ്റിയാൽ 400 ദിർഹം പിഴ
- ഡ്രൈവിംഗിലെ ഫോണ്‍ ഉപയോഗം കണ്ടെത്തുവാന്‍ റഡാര്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, traffic-fine, നിയമം