അബുദാബി : മരണംവരെയും പ്രവാസി കളു മായി അഭേദ്യ ബന്ധം കാത്തു സൂക്ഷിച്ച നേതാവ് ആയി രുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പറഞ്ഞു.
അബുദാബി കെ. എം. സി. സി. തവനൂർ മണ്ഡലം കമ്മിറ്റി സംഘടി പ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേ ളനം ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായി രുന്നു അദ്ദേഹം.
കഷ്ടത നിറഞ്ഞ ജീവിത സാഹചര്യ ങ്ങൾക്ക് ഇട യിലും സമർപ്പണ മനസ്സോടെ പ്രവർത്തി ക്കുന്ന വ രാണ് ഗൾഫ് മലയാളി കൾ. പ്രവാസി കളോട് അളവില്ലാത്ത അനുകമ്പ പുലർ ത്തി യി രുന്ന ശിഹാബ് തങ്ങൾ, ഗൾഫ് മല യാളി കൾക്ക് പ്രത്യേക പരി ഗണന നൽകി യിരുന്നു എന്നും മുനവ്വർ അലി തങ്ങൾ പറഞ്ഞു.
ഒരു രക്ഷിതാ വിനോട് എന്ന പോലെ പഴയ കാല ഗൾഫു കാർ അവ രുടെ ദുരിത ങ്ങളും വേദന കളും കുത്തി ക്കുറിച്ച് കത്തു രൂപ ത്തിലാക്കി കൊടപ്പനക്കൽ തറവാട്ടി ലേക്ക്അയക്കു മായിരുന്നു. അർദ്ധ രാത്രി യിൽ ആളൊഴിഞ്ഞ നേരത്ത് ഓരോ പ്രവാസി കത്തു കൾക്കും സ്വന്തം കൈപ്പട യിൽ മറുപടി എഴുതുന്ന ശിഹാബ് തങ്ങൾ ഇന്നും ഞങ്ങളുടെ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്ന തായും മുനവ്വർ അലി തങ്ങൾ ഓർമിച്ചു.
ഉന്നതരായ രാഷ്ട്ര നേതാക്കളോടും ഏറ്റവും താഴെക്കിട യിലുള്ള പാവ പ്പെട്ടവ രോടും ഒരേ രീതിയിൽ പെരു മാറിയ അദ്ദേഹം കൂടുതൽ വില മതിച്ചിരുന്നത് അടി സ്ഥാന വര്‍ഗ്ഗ ജന വിഭാഗ വുമായുള്ള ബന്ധ ത്തിന് ആയി രുന്നു എന്നും സയ്യിദ് മുനവ്വർ അലി തങ്ങൾ കൂട്ടി ചേർത്തു.