അബുദാബി : ജവഹര്‍ ബാല ജന വേദിയുടെ യുണിറ്റ് അബുദാബിയില്‍ രൂപികരിക്കുന്നു. ഓ. ഐ. സി. സി. അബുദാബി കമ്മിറ്റി യുടെ നേതൃത്വ ത്തില്‍ രൂപീ കരിക്കുന്ന ജവഹര്‍ ബാല ജന വേദിയുടെ ഉല്‍ഘാടനം സെപ്റ്റംബര്‍ 19 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് മുസ്സഫ്ഫ യിലെ മലയാളി സമാജ ത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ ജവഹര്‍ ബാല ജന വേദി യുടെ ചുമതല വഹിക്കുന്ന കെ പി സി സി ജനറല്‍ സെക്രട്ടറി പത്മജാ വേണു ഗോപാല്‍ ഔപചാരികമായ ഉത്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ചെയര്‍മാന്‍ ജി. വി. ഹരി ചടങ്ങില്‍ സംബന്ധിക്കും.
6 വയസ്സു മുതല്‍ 18 വയസ്സ് വരെയുള്ള 25 കുട്ടികള്‍ അടങ്ങുന്ന താണ് ഒരു യുണിറ്റ്. കുട്ടികളെ ദേശീയ ബോധമുള്ള വരാക്കുകയും അവരുടെ നൈസര്‍ഗിക കഴിവു കളെ പരിപോഷിപ്പിച്ച് എടുക്കുക തുടങ്ങിയവ യാണ് ജവഹര്‍ ബാല ജന വേദി യുടെ പ്രധാന ഉദ്ദേശ ലക്ഷ്യ ങ്ങള്‍. ചടങ്ങില്‍ യു എ ഇ യിലെ ഓ ഐ സി സി നേതാക്കള്‍ പങ്കെടുക്കും.