അബുദാബി : വിദേശ നിക്ഷേപം സ്വീകരിക്കുക എന്നാൽ വിദേശ കുത്തക കളെ സ്വീകരിച്ച് അവർക്ക് വേണ്ട അവസരം ഒരുക്കലല്ല, ഇക്കാര്യത്തിൽ ചൈന ചെയ്യുന്നത് ഇന്ത്യക്ക് മാതൃക യാക്കാവുന്നതാണ്. ചൈന യിൽ വരുന്ന വിദേശ നിക്ഷേപ ത്തിന്റെ 80 ശതമാനവും ചൈനീസ് പ്രവാസി കളിൽ നിന്നാണ്. അവരെ പ്രോത്സാഹി പ്പിക്കുന്ന നയ മാണ് ചൈനീസ് ഭരണ കൂടം സ്വീകരിക്കുന്നത്. എന്നാൽ ഇന്ത്യ ചെയ്യുന്നതോ? നവ ലിബറൽ നയ ങ്ങൾക്കൊപ്പം സഞ്ചരിക്കുകയും എല്ലാ അർത്ഥ ത്തിലും കുത്തക കളെ സഹായിക്കുന്ന രീതി യാണ് സ്വീകരി ക്കുന്നത് എന്ന് രാജ്യ സഭ എം. പി. യും ചിന്ത വാരിക യുടെ പത്രാധിപരുമായ സി. പി. നാരായണൻ അഭിപ്രായപ്പെട്ടു.
കേരള സോഷ്യൽ സെന്ററും ശക്തി തിയ്യെറ്റെഴ്സും സംയുക്ത മായി സംഘടിപ്പിച്ച സമകാലിക ഇന്ത്യ പ്രതിരോധ ത്തിന്റെ ഭിന്ന മുഖങ്ങൾ എന്ന വിഷയ ത്തിൽ നടത്തിയ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
കഴിഞ്ഞ കാല യു പി എ സര്‍ക്കാര്‍, കുത്തക കമ്പനി കൾക്ക് 26 ലക്ഷം കോടി രൂപയുടെ നികുതി ഇളവാണ് നല്കിയത്. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ മോഡി, 36000 കോടി രൂപ യുടെ സഹായം റിലയൻസിനും 33000 കോടി രൂപയുടെ സഹായം ടാറ്റക്കും ചെയ്തു കൊടുത്തു. അതു കൊണ്ടാണ് കോർപ്പറേറ്റ് ശക്തി കളുടെ പിന്തുണ മോഡിക്ക് ലഭിക്കുന്നത് ഇത്തര ത്തിൽ സാധാരണ ക്കാരെ പാടെ അവഗണി ക്കുകയും രാജ്യ ത്തിൻറെ 36 ശതമാനം വരുന്ന വിഭവ ങ്ങൾ കൈവശ പ്പെടുത്തിയ അഞ്ചു ശതമാനം വരുന്ന കുടുംബ ങ്ങളെ സംരക്ഷിക്കുന്ന തര ത്തിൽ നവ ലിബറൽ നയങ്ങൾ സ്വീകരി ക്കുമ്പോൾ പൊറുതി മുട്ടുന്ന ജനങ്ങൾ പ്രതിരോധ ത്തിന്റെ വഴി തേടുമെന്നും അത്തരം പ്രതീക്ഷ കളുടെ വഴി വെട്ടുന്നതിൽ ഇടതു പക്ഷം മുൻപന്തിയിൽ ഉണ്ടാകു മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു അദ്ധ്യക്ഷത വഹിച്ചു. ശക്തി പ്രസിഡണ്ട് ബീരാൻകുട്ടി, മൂസമാസ്റ്റർ, എൻ. വി. മോഹനൻ, എന്നിവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ശക്തി തിയേറ്റഴ്സ്