അബുദാബി: ശക്തി തിയ്യറ്റേഴ്‌സ് അബുദാബി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഇ. കെ. നായനാര്‍ സ്മാരക റമദാന്‍ 5 എ – സൈഡ് ഫുട് ബോള്‍ ടൂര്‍ണ്ണ മെന്‍റ് 2023 ഏപ്രില്‍ 8, 9 ശനി, ഞായർ എന്നീ ദിവസങ്ങളിൽ മുസ്സഫ യിലെ അബുദാബി യൂണി വേഴ്‌സിറ്റി ഗ്രൗണ്ടിൽ നടക്കും എന്ന് ശക്തി ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.
ശക്തി പ്രവർത്തകരുടെ നേതൃത്വ ത്തിൽ 41 ടീമു കളിലായി മുന്നൂറോളം കളിക്കാര്‍ അണി നിരക്കുന്ന ടൂർണ്ണ മെന്‍റില്‍ മുതിര്‍ന്നവരുടെ വിഭാഗ ത്തില്‍ 33 ടീമുകളും കുട്ടികളുടെ വിഭാഗത്തില്‍ 8 ടീമുകളും കളത്തിൽ ഇറങ്ങും.
ഹ്രസ്വ സന്ദർശനാർത്ഥം അബുദാബിയിൽ എത്തിയ മുന്‍ മന്ത്രി എം. എം. മണി സംബന്ധിക്കും. രാത്രി 9 മണി മുതൽ ടൂർണ്ണ മെന്‍റ് ആരംഭിക്കും. 8 ഗ്രൂപ്പുകളിൽ ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നില്‍ എത്തുന്ന രണ്ട് ടീമുകള്‍ ആയിരിക്കും പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍ പ്രവേശിക്കുക.
84 മാച്ചുകളിലായി നടക്കുന്ന ടൂർണ്ണ മെന്‍റില്‍ നിന്നും മികച്ച ഒന്നും രണ്ടും മൂന്നും ടീമുകളെ കണ്ടെത്തി ട്രോഫിയും മെഡലുകളും നല്‍കും. കൂടാതെ മികച്ച അച്ചടക്കമുള്ള ടീമിനുള്ള ഫെയര്‍ പ്ലേ അവാര്‍ഡും മികച്ച കളിക്കാരന്‍, മികച്ച ഗോള്‍ കീപ്പര്‍ എന്നീ വ്യക്തി ഗത ചാമ്പ്യഷിപ്പുകളും നല്‍കും. ടൂർണ്ണ മെന്‍റില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാരെയും ശക്തി തിയ്യറ്റേഴ്‌സ് പ്രശസ്തി പത്രം നല്‍കി ആദരിക്കും.
മലനാട്ടിലും മറുനാട്ടിലും നടക്കുന്ന മലയാള സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഒട്ടനവധി ചരിത്ര പരമായ ഇടപെടലു കള്‍ക്കും മഹനീയ മുഹൂര്‍ത്ത ങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ശക്തി അബുദാബി യുടെ കര്‍മ്മ നിരതമായ 44 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആഘോഷ പരിപാടി കള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള വിളംബര പരിപാടി കൂടിയാണ് ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോള്‍ മത്സരം എന്നും ഭാരവാഹികൾ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ശക്തി പ്രസിഡണ്ട് ടി. കെ. മനോജ്, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ലുലു എക്‌സ്‌ചേഞ്ച് ഹെഡ് ഒഫ് ബിസിനസ് സ്ട്രാറ്റെജി അജിത് ജോണ്‍സണ്‍, ശക്തി രക്ഷാധികാരി അഡ്വ. അന്‍സാരി സൈനുദ്ദീന്‍, ഫൈനാന്‍സ് കണ്‍വീനര്‍ എ. കെ. ബീരാന്‍ കുട്ടി, കായിക വിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ എന്നിവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: foot-ball, remembering, കായികം, കേരള രാഷ്ട്രീയ നേതാക്കള്‍, ശക്തി തിയേറ്റഴ്സ്