ദുബായ് : വണ്ടൂര്‍ മണ്ഡലം കെ. എം. സി. സി. ബൈത്തു റഹ്മ പദ്ധതി യുടെ പ്രത്യേക കണ്‍വന്‍ഷന്‍ ജൂണ്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കെ. എം. സി. സി. ആസ്ഥാനത്ത് വെച്ച് ചേരും. സംസ്ഥാന – ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന യോഗ ത്തില്‍ എം. എസ്. എഫ്. മുന്‍ ട്രഷറര്‍ ഷാനവാസ് വെട്ടത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും.
വൈകുന്നേരം ഏഴു മണിക്ക് അല്‍-ഖിസൈസ് ഇന്ത്യന്‍ അക്കാദമി ഹാളില്‍ നടക്കുന്ന ഹാസില-2013 പരിപാടി യില്‍ വെച്ച് പദ്ധതി യുടെ പ്രഖ്യാപനവും ഫണ്ട് സ്വീകരിച്ച് ഉദ്ഘാടനവും സംസ്ഥാന വ്യവസായ – ഐ. ടി. വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലികുട്ടി നിര്‍വ്വഹിക്കും.
വിവരങ്ങള്‍ക്ക് : 050 57 95 032, 055 45 07 139