
അബുദാബി : ഓ ഐ സി സി യുടെ നേതൃത്വ ത്തില്‍ രൂപീകരിച്ച ജവഹര്‍ ബാല ജന വേദി യുടെ ഉദ്ഘാടനം അബുദാബി മലയാളി സമാജ ത്തില്‍ വെച്ചു ചേര്‍ന്ന ചടങ്ങില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ നിര്‍വഹിച്ചു.
ജവഹര്‍ ബാലജന വേദിയുടെ സംസ്ഥാന ചെയര്‍മാന്‍ ജി വി ഹരി മുഖ്യാഥിതി ആയിരുന്നു. മനോജ് പുഷ്ക്കര്‍ അദ്ധ്യക്ഷത വഹിച്ചു ഗ്ലോബല്‍ കമ്മിറ്റി അംഗം കെ എച്ച് താഹിര്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍, ഓ ഐ സി സി ദുബായ് ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ചാവക്കാട്, തിലകന്‍, മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.



ഷാർജ : അന്തരിച്ച സി. പി. ഐ. നേതാവ് വെളിയം ഭാർഗ്ഗവനെ യുവ കലാ സാഹിതി ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യ ത്തിൽ അനുസ്മരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ യൂണിറ്റ് പ്രസിഡന്റ് കെ സുനിൽരാജ് അധ്യക്ഷനായി നടന്ന യോഗ ത്തിൽ യൂണിറ്റ് സെക്രട്ടറി പ്രശാന്ത് എം, വെളിയ ത്തിന്റെ സംഭവ ബഹുല മായ ജീവിത രേഖ അവതരി പ്പിച്ചു. 


























