ഷാർജ : അന്തരിച്ച സി. പി. ഐ. നേതാവ് വെളിയം ഭാർഗ്ഗവനെ യുവ കലാ സാഹിതി ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യ ത്തിൽ അനുസ്മരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ യൂണിറ്റ് പ്രസിഡന്റ് കെ സുനിൽരാജ് അധ്യക്ഷനായി നടന്ന യോഗ ത്തിൽ യൂണിറ്റ് സെക്രട്ടറി പ്രശാന്ത് എം, വെളിയ ത്തിന്റെ സംഭവ ബഹുല മായ ജീവിത രേഖ അവതരി പ്പിച്ചു.
ഭൂരിപക്ഷ – ന്യൂനപക്ഷ വർഗ്ഗീയത യുടെ വെല്ലുവിളികൾ എഴുപതു കളിൽ തന്നെ തിരിച്ചറിഞ്ഞ നേതാവായിരുന്നു വെളിയം എന്ന് യോഗം അഭിപ്രായപ്പെട്ടു. വെളിയത്തിന്റെ ലളിത ജീവിതവും ഉയർന്ന ചിന്തയും എല്ലാ പൊതു പ്രവർത്തകരും മാതൃക യാക്കേണ്ടതണെന്ന് പ്രസിഡന്റ് പി. എൻ. വിനയ ചന്ദ്രൻ അഭിപ്രായ പ്പെട്ടു.
ചെറുതും വലുതുമായ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളൂടെ പുനരേകീകരണം എന്ന ആശാന്റെ സ്വപ്നം കാലഘട്ട ത്തിന്റെ ആവശ്യമായി ആളുകൾ തിരിച്ചറിയുന്നുണ്ട് എന്ന് ജനറൽ സെക്രട്ടറി പി. ശിവപ്രസാദ് പറഞ്ഞു. യോഗ ത്തിൽ മാസ് ഷാർജയുടെ നേതാവ് കൊച്ചു കൃഷ്ണൻ, ഇന്ത്യൻ എക്കോ അസോസിയേഷൻ നേതാവ് ഡേവിസ്, ഐ എം സി സി പ്രതിനിധി ഖാൻ കാരായിൽ, വിജയൻ നണിയൂർ, വിൽസൺ തോമസ്, പി എം പ്രകാശൻ, വിനോദ് എന്നിവർ വെളിയത്തിനെ അനുസ്മരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം, യുവകലാസാഹിതി