ദുബായ് : കേരള മോഡല്‍ വികസനം ഇന്ത്യ യില്‍ തന്നെ ചര്‍ച്ച ആകേണ്ട സമയത്ത് ഗുജറാത്ത് മോഡല്‍, മോഡിസം എന്നീ പുക മറ സൃഷ്ടിച്ച് മാധ്യമ ലോബികളെ കൂട്ടു പിടിച്ച് കേരള ത്തിന്‍റെ വികസന കുതിപ്പ് മറച്ചു വെക്കാന്‍ നിഗൂഡമായ ശ്രമ ങ്ങള്‍ കേരള ത്തില്‍ നടക്കുന്നുണ്ട് എന്ന് നഗര വകസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലാ കെ. എം. സി. സി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ കണ്‍വന്‍ഷന്‍ ദുബായില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഇത്തരം ശ്രമങ്ങളെ തകര്‍ക്കാനാണ് മുസ്ലിം ലീഗ് പ്രസ്ഥാനം തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്ക് മുമ്പ തന്നെ ചിട്ട യാര്‍ന്ന പ്രവര്‍ത്തന ങ്ങള്‍ നടത്തി വരുന്നത് ഇത് യു. ഡി. എഫ്ഫി ന്റെ വിജയ കുതിപ്പിന് കരുത്തേകു മെന്നും മുസ്ലിം ലീഗ് പ്രസ്ഥാനം ജയിക്കു ന്നവരുടെ പാര്‍ട്ടി മാത്രമല്ല ജയിപ്പിക്കുന്ന വരുടയും പാര്‍ട്ടിയാണ്. മുസ്ലിം ലീഗിന്‍റെ വിജയ ത്തില്‍ എന്നും പ്രവാസി കള്‍ പ്രധാന പങ്ക് വഹി ക്കാറുണ്ട്. അത് ഈ തെരഞ്ഞെടു പ്പില്‍ കൂടുതല്‍ പ്രകട മാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്റ്റിംഗ് പ്രസിഡന്റ് ഇ. ആര്‍. അലി മാസ്റ്ററുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വെച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ യു. എ. ഇ. കെ. എം. സി. സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് പി. കെ. അന്‍വര്‍ നഹ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കെ. എം. സി. സി. യുടെ കുടി വെള്ള പദ്ധതി യിലേക്കുള്ള ഫണ്ട് മലപ്പുറം ജില്ലക്ക് വേണ്ടി ഹക്കീം മഞ്ചേരി യില്‍ നിന്ന് സ്വീകരിച്ച് മന്ത്രി മഞ്ഞളാം കുഴി അലി നിര്‍വഹിച്ചു .
ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ ചെര്‍ക്കള, സെക്രട്ടറി മുസ്തഫ തിരൂര്‍, ചെമ്മുക്കന്‍ യാഹുമോന്‍, അബൂബക്കര്‍ ബി. പി. അങ്ങാടി, ഓ. ടി. സലാം. നിഹ്മത്തുള്ള മങ്കട, അഷ്‌റഫ് തോട്ടോളി, കെ. പി. പി. തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. പി. വി നാസര്‍ സ്വാഗതവും, മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍