ദുബായ് : ഈ വര്‍ഷത്തെ സീതി സാഹിബ് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രവാസി അവാര്‍ഡിന് അര്‍ഹമായത് ജീവകാരുണ്യ സാമുഹ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിദ്ധ്യമായ എ. പി. അബ്ദുസ്സമദ്. എക്‌സലന്‍സി അവാര്‍ഡ് യു. എ. ഇ. യിലെ പൊതു രംഗത്ത് സജീവമായ ഡോ. പുത്തൂര്‍ റഹിമാന് നല്‍കും. നാട്ടിലെ സേവന പ്രതിബദ്ധത ക്കുള്ള അവാര്‍ഡ് നേടിയത് വയനാട് മുട്ടില്‍ അനാഥശാല യുടെ കാര്യദര്‍ശി എം. എ. മുഹമ്മദ് ജമാല്‍ സാഹിബ്.
ദുബായില്‍ നടന്ന പത്ര സമ്മേളന ത്തില്‍ ജൂറി അംഗങ്ങളായ ഇ. സതീഷ്, വി. പി. അഹമ്മദു കുട്ടി മദനി, ഷീല പോള്‍ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. പത്ര സമ്മേളന ത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. എച്. എം. അഷ്‌റഫ്, പ്രസിഡന്റ് സീതി പടിയത്ത്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂര്‍, വൈസ് പ്രസിഡന്റ് മാരായ ഹനീഫ് കല്‍മാട്ട, മുസ്തഫ മുട്ടുങ്ങല്‍, സെക്രട്ടറി നാസര്‍ കുറുമ്പത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
ഏപ്രില്‍ 6 ന് ദുബായ് ലോട്ടസ് ഡൌണ്‍ ടൌണ്‍ ഹോട്ടല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എ പി അബ്ദു സ്സമദ്, ഡോ. പുത്തൂര്‍ റഹിമാന്‍ എന്നിവര്‍ക്ക് മുസ്ലീം ലീഗ് നേതാവും പാര്‍ലിമെന്റ് മെമ്പറുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. കൊടുങ്ങല്ലുരില്‍ നടക്കുന്ന അന്താരാഷ്ട്ര സീതി സാഹിബ് അനുസ്മരണ സെമിനാറില്‍ എം. എ. മുഹമ്മദ് ജമാല്‍ സാഹിബിനുള്ള അവാര്‍ഡ് സമ്മാനിക്കും.