അബുദാബി : ടി. പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ഒരു പാഠമായി ഉള്‍ക്കൊണ്ട് കൊലയും സംഘര്‍ഷ ങ്ങളുമില്ലാത്ത കേരളം സൃഷ്ടിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അബ്ദുസ്സമദ് സമദാനി പറഞ്ഞു. അബുദാബി മലയാളി സമാജ ത്തിന്റെ 2012 – 2013 വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.
‘ലോകത്തെല്ലാമുള്ള മലയാളികളെ ഇത്ര ഞെട്ടിച്ച ഒരു രാഷ്ട്രീയ കൊലപാതകം ഇതിനു മുമ്പുണ്ടായിട്ടില്ല. ചന്ദ്രശേഖരന്റെ കൊലപാതക ത്തിന്റെ രാഷ്ട്രീയം എന്തായാലും കേരളം ഒന്നടങ്കം ആ സംഭവത്തെ അപലപിച്ചിട്ടുണ്ട്.
ചന്ദ്രശേഖരന്റെ അമ്മയുടെയും ഭാര്യയുടെയും മകന്റെയും മുഖങ്ങള്‍ വല്ലാത്ത വേദനയായി ഓരോ മലയാളി യുടെയും മനസ്സിലുണ്ട്. ഇനിയൊരു അമ്മയ്ക്കും ഈ ദുഃഖം ഉണ്ടാവരുത്. ഈ തിരിച്ചറി വിലൂടെ സംഘര്‍ഷ രഹിതമായ രാഷ്ട്രീയ പ്രവര്‍ത്തനം കേരള ത്തിലുണ്ടാവണം. സംഘര്‍ഷങ്ങള്‍ ഭയന്ന് രാഷ്ട്രീയത്തെ വെറുക്കാന്‍ തുടങ്ങിയാല്‍ അരാഷ്ട്രീയമാണ് കേരളത്തില്‍ ഉണ്ടാവുക.
അരാഷ്ട്രീയമായ സമൂഹ ത്തിലേക്ക് വര്‍ഗ്ഗീയവും തീവ്രവാദവും കടന്നു വരാന്‍ എളുപ്പമാണ്. അത് അപകട കരമായ മറ്റൊരു അവസ്ഥ യിലേക്കാണ് നയിക്കുക.’ സമദാനി പറഞ്ഞു.
സമാജം പ്രസിഡന്റ് മനോജ് പുഷ്കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി വൈസ് പ്രസിഡന്റ് ബാബു വടകര, ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്, മുഹമ്മദാലി, ഹുമയൂണ്‍ ആലം എന്നിവര്‍ ആശംസ നേര്‍ന്നു. സമാജം ജനറല്‍ സെക്രട്ടറി സതീഷ് സ്വാഗതവും ട്രഷറര്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.