ദുബായ് : പത്ത് ലക്ഷത്തില്‍ പരം ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തും ആത്മഹത്യക്കെതിരെ ബോധവത്കരണം നടത്തിയും യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ സാമൂഹിക ദൗത്യം വിജയകരമായി പൂര്‍ത്തിയായി എന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
തൊഴിലാളികളും ഇടത്തര ക്കാരുമായ പ്രവാസി കള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ‘മിഷന്‍ സീറോ സൂയിസൈഡ്’ എന്ന കാമ്പയിനുമായി യു. എ. ഇ. എക്സ്ചേഞ്ച് രംഗത്തെത്തിയത്.
4800ലേറെ ലേബര്‍ ക്യാമ്പുകള്‍, 8000ത്തോളം കടകള്‍, 380 കോര്‍പ്പറേറ്റ് ഓഫിസുകള്‍, വിവിധ സാമൂഹിക-സാംസ്കാരിക സംഘടന കള്‍, ഷോപ്പിങ് സ്ഥലങ്ങള്‍ എന്നിവിട ങ്ങളിലാണ് ആറു മാസം ബോധവത്കരണ പ്രവര്‍ത്തന ങ്ങള്‍ നടന്നത്.
സാമ്പത്തിക ബുദ്ധി മുട്ടുകളാണ് ആത്മഹത്യക്ക് പ്രധാന കാരണമാകുന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാന ത്തില്‍ സാമ്പത്തിക അച്ചടക്കം, വരുമാന ത്തിനൊത്തുള്ള വരവ്-ചെലവ് ക്രമീകരണങ്ങള്‍ എന്നിവയെ ക്കുറിച്ചുള്ള ബോധ വത്കരണമാണ് നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യേകമായി നിര്‍മ്മിച്ച വീഡിയോ സിനിമയും പ്രദര്‍ശിപ്പിച്ചു. ഈ ദൗത്യത്തിന്റെ പ്രചരണാര്‍ഥം നടന്ന ഒപ്പു ശേഖരണ ത്തില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, പ്രവാസി, സാമൂഹ്യ സേവനം