അബുദാബി : യു. എ. ഇ. പ്രഖ്യാപിച്ച രണ്ടു മാസത്തെ പൊതുമാപ്പ് ശരിയായ രേഖകളില്ലാതെ താമസിക്കുന്ന എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടറും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം. എ. യൂസഫലി അഭ്യര്‍ഥിച്ചു. യു. എ. ഇ. ഭരണാധി കാരികളുടെ വിശാല മനസ്കതയാണ് ഈ പൊതുമാപ്പ്.
രേഖകളില്ലാത്തവര്‍ രാജ്യത്തു തങ്ങുന്നതു കുറ്റകൃത്യങ്ങള്‍ക്ക് ഇടയാക്കുന്നു. ജയില്‍ ശിക്ഷയോ പിഴയോ ഇല്ലാതെയുള്ള ഈ പൊതു മാപ്പ് അവസരമായി കരുതി താമസ രേഖകള്‍ ശരിയാക്കുകയോ അല്ലാത്തവര്‍ സ്വദേശ ങ്ങളിലേയ്ക്കു മടങ്ങുകയോ വേണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, യു.എ.ഇ., യൂസഫലി, സാമൂഹ്യ സേവനം