അബുദാബി : നവോത്ഥാന കേരള ശില്പി കളായ ഇ. എം. എസ്സ്., എ. കെ. ജി. എന്നിവരുടെ ചരമ ദിനത്തോട് അനുബന്ധിച്ച് അബുദാബി ശക്തി തിയേ റ്റേഴ്‌സിന്റെ ആഭിമുഖ്യ ത്തില്‍ കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിക്കുന്ന അനുസ്മരണ പരിപാടി ഇ എം എസ്സിന്റെ മകള്‍ ഇ. എം. രാധ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹി കള്‍ അറിയിച്ചു.
ഇ. എം. എസ്. – എ. കെ. ജി. സ്മൃതി എന്ന പേരില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി കളില്‍ കോഴിക്കോട് സര്‍വ്വ കലാശാല യിലെ ഫാക്കല്‍റ്റി അംഗം ഡോ. വി. പി. പി. മുസ്തഫ മുഖ്യാതിഥി ആയിരിക്കും.
മാര്‍ച്ച് 15 വ്യാഴാഴ്ച രാത്രി 8 മണിക്ക് സംഘ ഗാനത്തോടു കൂടി ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇ എം എസ്സിന്റെ ലോകവും എ കെ ജി യുടെ സഞ്ചാര പഥങ്ങളും എന്ന വിഷയ ത്തെ ആസ്പദമാക്കി ഡോ. വി. പി. പി. മുസ്തഫ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
ചടങ്ങില്‍ യു. എ. ഇ. യുടെ കലാ സാഹിത്യ സാമൂഹിക സാംസ്‌കാരിക മണ്ഡല ങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് ഇ എം എസ്സിനെ കുറിച്ചുള്ള കവിത കളുടെ സംഗീതാ വിഷ്‌കാരവും ശക്തി ഗായക സംഘം അവതരി പ്പിക്കുന്ന സംഘ ഗാനവും അരങ്ങേറും.
മാര്‍ച്ച് 16 വെള്ളിയാഴ്ച രാവിലെ 9.30ന് കേരളീയ നവോത്ഥാനവും സംസ്‌കാരവും ; സമകാലീന സമസ്യ എന്ന വിഷയ ത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറില്‍ ഇ. എം. രാധ, ഡോ. വി. പി. പി. മുസ്തഫ എന്നിവരെ കൂടാതെ നിരവധി പ്രഗത്ഭര്‍ സംബന്ധിക്കും.
മാര്‍ച്ച് 17 ശനിയാഴ്ച രാത്രി 8 മണിക്ക് ശക്തി തിയേറ്റേഴ്‌സും പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോഡ് ജില്ലാ ഘടകവും സംയുക്ത മായി നിര്‍മ്മിച്ച് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘എ. കെ. ജി.’ എന്ന സിനിമ യുടെ പ്രദര്‍ശനവും ആസ്വാദനവും ഉണ്ടായിരിക്കും.
അനുസ്മരണ പരിപാടി കളുടെ ഭാഗമായി ഇ. എം. എസ്. എഴുതിയതും ഇ എം എസ്സിനെ കുറിച്ച് എഴുതി യതുമായ പുസ്തകങ്ങള്‍ , ഇ എം എസ്സിനെയും എ. കെ. ജി. യെയും കുറിച്ച് ആനുകാലിക ങ്ങളില്‍ വന്ന സ്‌പെഷല്‍ ഫീച്ചറുകള്‍ , സ്‌പെഷല്‍ പതിപ്പുകള്‍ , ഇ എം എസ്സിന്റെയും എ കെ ജി യുടെയും അപൂര്‍വ്വ ചിത്രങ്ങള്‍ എന്നിവ കേരള സോഷ്യല്‍ സെന്ററില്‍ പ്രത്യേകം അലങ്കരിക്കപ്പെട്ട ഗാലറി യില്‍ പ്രദര്‍ശിപ്പിക്കും എന്ന് പ്രസിഡന്റ് പി. പത്മ നാഭനും ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണ കുമാറും അറിയിച്ചു.