തോട് സംരക്ഷണം : ഫേസ് വളാഞ്ചേരി നിവേദനം നൽകി

January 12th, 2017

അലൈൻ : യു. എ. ഇ.യിലെ വളാഞ്ചേരി നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഫേസ് വളാഞ്ചേരി’ അൽ ഐനിൽ ചേർന്ന യോഗ ത്തിൽ വെച്ച്, കോട്ടക്കൽ മണ്ഡലം എം. എൽ. എ. ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി.

നാട്ടിലെ മലിന മായ തോട് ഹരിത കേരള മിഷൻ പദ്ധതി യിൽ ഉൾ പ്പെടുത്തി സംരക്ഷി ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടാ ണ് നിവേദനം നൽകിയത്.

നിവേദന ത്തിൽ പകർപ്പ്, വളാഞ്ചേരി മുനിസിപ്പൽ ചെയർ പേഴ്സൺ ഷാഹിന ടീച്ചർക്കും, വളാ ഞ്ചേ രി യിലെ ഡിവിഷണൽ കൗൺ സിലർ മാക്കും നൽകി.

പരിസ്ഥിതി സംരക്ഷണ വുമായി മുന്നോട്ടു വന്ന പ്രവാസി കൂട്ടായ്മ ഫേസ് വളാഞ്ചേരി യുടെ ഈ ശ്രമത്തെ ആബിദ് ഹുസൈൻ തങ്ങൾ എ൦. എൽ. എ. അഭി നന്ദിച്ചു.

തോട് സംരക്ഷണ ത്തിനു വേണ്ടതായ നടപടികൾ സ്വീക രിക്കും എന്നും അദ്ദേഹം ഉറപ്പു നൽകി. ഫേസ് വളാഞ്ചേരി പ്രതി നിധി കളായ നൗഷാദ് വളാഞ്ചേരി, അഷ്‌റഫ്, ഹക്കീം എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മൃതദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം

January 3rd, 2017

അബുദാബി : പ്രവാസ മണ്ണില്‍ വെച്ച് മരണ പ്പെടുന്ന മലയാളി കളുടെ മൃത ദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള പൂര്‍ണ്ണ ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടു ക്കണം എന്ന് സാമൂഹ്യ പ്രവര്‍ ത്തക യും സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് അംഗവു മായ ഷാഹിദ കമാല്‍.

അബുദാബി കേരള സോഷ്യല്‍ സെന്ററി ന്റേയും ശക്തി തിയ്യറ്റേ ഴ്സി ന്റേ യും സംയുക്ത ആഭി മുഖ്യത്തില്‍ നല്‍കിയ സ്വീകര ണത്തി പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു അവര്.

മറ്റു രാജ്യ ങ്ങളിൽ പൗരൻ മാരുടെ മൃത ദേഹ ങ്ങൾ നാട്ടില്‍ എത്തി ക്കു ന്നതി നുള്ള പൂർണ്ണ ഉത്തര വാദിത്തം അതതു രാജ്യങ്ങള്‍ ഏറ്റെ ടുക്കു മ്പോൾ സർ ക്കാറു കള്‍ ഇക്കാര്യ ത്തിൽ നടപടി ക ളൊ ന്നും സ്വീകരി ക്കുന്നില്ല എന്നതു ഖേദ കര മാണ്.

കോഴിക്കോട്ടേ ക്കു കിലോയ്‌ക്ക് 16 ദിർഹം, കൊച്ചി യിലേക്ക് 17 ദിർഹം, തിരു വനന്ത പുര ത്തേക്ക് 18 ദിർഹം എന്നീ നില യിൽ മൃത ദേഹ ത്തെ കിലോ ഗ്രാം തൂക്ക ത്തിൽ വില നിശ്ചയി ക്കുന്ന തു ഹൃദയ ഭേദ കമാണ്.

ഭൌതിക ശരീരം എംബാം ചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മേല്‍ പറഞ്ഞ തുക നല്‍കാന്‍ കഴിയാത്ത ഒരു കക്കത്ത ക്കാരന്റെ മൂന്നു മാസം പഴക്കം ചെന്ന ഭൌതിക ശരീ രവും കാണാനിട യായി എന്നും ഷാഹിദ കമാല്‍ പറഞ്ഞു.

ലോകത്തിനും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃക യായിട്ടുള്ള കേരളം ഇക്കാര്യത്തിലും ഒരു മാതൃക സൃഷ്ടിച്ചു കൊണ്ട് ഇന്ത്യാ ഗവര്‍ണ്‍ മെന്റിനു മാതൃക ആവണം എന്നും ജന പക്ഷത്തു നിന്ന് പ്രവര്‍ത്തി ക്കുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ പിണറായി സര്‍ക്കാരിന് അതിനു കഴിയും എന്നും അവര്‍ പ്രത്യാശ പകടിപ്പിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്‌മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. മുൻ പ്രസിഡന്റ് കെ. ബി. മുരളി, ശക്‌തി ആക്‌ടിംഗ് പ്രസി ഡന്റ് സഫറുള്ള പാലപ്പെട്ടി, ശക്‌തി ജനറൽ സെക്രട്ടറി സുരേഷ് പാടൂർ, സെന്റർ കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീർ, പൊന്നാനി ഗ്രാമീണ സഹ കരണ ബാങ്ക് പ്രസി ഡന്റ് ടി. എം. സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മോഡി കോർപ്പറേറ്റുക ളുടെ ഏജൻറ് : വി. അബ്ദുറഹിമാൻ എം. എൽ. എ.

December 18th, 2016

thanoor-mla-v-abdul-rahiman-in-ksc-ePathram

അബുദാബി : രാജ്യ ത്തിന്റെ താല്പര്യ ങ്ങള്‍ ഭീമന്‍ കോർപ്പ റേറ്റു കള്‍ക്ക് പണയം നൽകാ നുള്ള പദ്ധതി യു മായാണ് കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത് എന്ന് വി. അബ്ദു റഹി മാൻ എം. എൽ. എ.

അബുദാബി ശക്തി തിയേറ്റേഴ്സിന്റെ ആഭി മുഖ്യ ത്തിൽ കേരളാ സോഷ്യൽ സെന്റ റില്‍ നടന്ന സ്വീകരണ യോഗ ത്തിൽ സംസാരി ക്കുക യായിരുന്നു അദ്ദേഹം.

തനിക്കു വോട്ട് ചെയ്ത പാവം ജനതയെ മുഴു വൻ അടിമ കളെപ്പോലെ ബാങ്കിന് മുന്നി ൽ യാചക രായി നിർത്തു കയാണ് മോഡി. ഇതി ലൂടെ ആരുടെ താല്പര്യമാണ് സംര ക്ഷി ക്കു ന്നത് എന്ന് എല്ലാവരും തിരിച്ചറി യുന്നുണ്ട്.

കേരള ത്തെ ശ്വാസം മുട്ടിക്കു വാനുള്ള ബി. ജെ. പി. സർക്കാറിന്റെ ശ്രമം, മുഖ്യമന്ത്രി പിണ റായി വിജയ ന്റെ നേതൃത്വ ത്തിൽ നാം ചെറു ത്തു തോൽ പ്പിക്കും.

v-abdul-rahiman-tanur-assembly-constituency-ePathram.jpg

കേരള ത്തിന്റെ ചരിത്രം തന്നെ മാറ്റി മറിക്കു ന്നതാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച നവ കേരള മിഷൻ. കേരള ത്തിന്റെ നഷ്ടപ്പെട്ടു കൊണ്ടി രിക്കുന്ന പച്ചപ്പ്‌ വീണ്ടെ ടുക്കും. കുള ങ്ങളും തോടു കളും പുഴ കളും മല കളും പാട ശേഖര ങ്ങളും സംരക്ഷി ക്കും എന്നും കേരള ത്തില്‍ ഇടതു മുന്നണിക്ക് വോട്ട് ചെയ്ത പ്രവർ ത്തകർ ഒരി ക്കലും നിരാശ പ്പെടേ ണ്ടി വരില്ല എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

താനാളൂർ പഞ്ചായത് പ്രസിഡന്റ് വി. അബ്ദുൾ റസാഖ് ആശംസാ പ്രസംഗം നടത്തി. ശക്തി പ്രസിഡന്റ് കൃഷ്ണ കുമാർ ചടങ്ങിൽ അദ്ധ്യ ക്ഷത വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുന്ദമംഗലം മണ്ഡലം കെ. എം. സി. സി. അനുമോദിച്ചു

December 17th, 2016

അബുദാബി : പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസിഡൻറും പി. കെ. ഫിറോസ് ജനറൽ സെക്ര ട്ടറി യുമായി നേതൃത്വം ഏറ്റെടുത്ത യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയെ അനുമോദി ക്കുന്ന തിനായി അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. അംഗ ങ്ങൾ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറ റിൽ ഒത്തു കൂടി.

ശക്തവും ദിശാ ബോധ വുമുളള യുവജന നേതൃ നിര യിൽ കേരള ത്തിലെ യുവാക്കൾ ഏറെ പ്രതീക്ഷ അർപ്പി ക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു.

റസാഖ് കുറ്റിക്കടവ്, അദ്ധ്യക്ഷത വഹിച്ചു. സൗഫീദ് കുറ്റി ക്കാട്ടൂർ, ഷാഹുൽ മുറിയ നാൽ, ഷംസു ദ്ധീൻ പാറമ്മൽ, ഷബീറലി വാഫി, യൂസുഫ് കളത്തി ങ്ങൽ, സുബൈർ പുവ്വാട്ടു പറമ്പ് തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി പിണറായി വിജയൻ യു. എ. ഇ. സന്ദര്‍ശനം ഈ മാസം

December 14th, 2016

pinarayi-vijayan ദുബായ് : മുഖ്യമന്ത്രി യായി അധികാരം ഏറ്റെ ടുത്ത ശേഷം യു. എ. ഇ. യില്‍ എത്തുന്ന പിണ റായി വിജയനെ വര വേല്‍ക്കാന്‍ മല യാളി സമൂഹം ഒരുങ്ങി. ഇൗ മാസം 23 നാണ് സ്വീകരണ പരിപാടി.   കക്ഷി രാഷ്ട്രീയ ഭേദ മെന്യേ സ്വീകരണ പരി പാടി വിജയിപ്പി ക്കു ന്നതി നായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞ തായി സംഘാ ടകർ അറിയിച്ചു. ഷാർജ ഇന്ത്യൻ സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാട ന ത്തി നാണ് മുഖ്യമന്ത്രി യു. എ. ഇ. യിൽ എത്തുന്നത്.

വിവര ങ്ങള്‍ക്ക് cmindubai @ gmail dot com എന്ന ഇ – മെയിൽ വിലാസ ത്തില്‍ ബന്ധ പ്പെടാ വുന്നതാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അലെപ്പോയിലെ ജനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം : ഖത്തര്‍ ദേശീയ ദിന ആഘോഷ ങ്ങള്‍ റദ്ദാക്കി
Next »Next Page » ഏകാങ്ക നാടക രചനാ മത്സരം »



  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine