അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും അബു ദാബി കെ. എം. സി. സി. യും സംയുക്തമായി യു. എ. ഇ. ദേശീയ ദിന ആഘോഷം സംഘടിപ്പിച്ചു. സെന്റര്‍ ഓഡി റ്റോറി യത്തില്‍ നടന്ന ആഘോഷ പരിപാടി കള്‍ യു. എ. ഇ. പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്‌ഘാടനം ചെയ്‌തു.
ഹാഫിസ് നസീം ബാഖവി യുടെ ഖുറാന്‍ പാരായണ ത്തോടെ ആരംഭിച്ച ചടങ്ങില്‍ ഇസ്‌ലാമിക് സെന്റർ പ്രസി ഡന്റ് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്‌ടർ ബോർഡ് മെംബറും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ട റുമായ എം. എ. യൂസഫലി ദേശീയ ദിന സന്ദേശം നൽകി. അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി.
മാനവ സമൂഹം ഏറ്റവും ആദരി ക്കപ്പെടുന്ന മണ്ണില്‍ ഒന്നാണു യു. എ. ഇ. എന്ന് അബ്‌ദുൽ സമദ് സമദാനി മുഖ്യ പ്രഭാഷണ ത്തിൽ പറഞ്ഞു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താല്‍ അല്‍ നഹ്യാന്‍ വിത്തു പാകിയ ബഹു സ്വരത യുടെ മഹാ ആശയ മാണ് ഇതിനു കാരണം.
ഇന്നത്തെ ഭരണാധി കാരി കളും സ്‌തുത്യർഹ മായ രീതി യിൽ അതു പിന്തുടരുന്നു. കഠിനാ ധ്വാന ത്തോടൊപ്പം ബഹു സ്വരതയെ ജീവ വായു പോലെ സംര ക്ഷിച്ച തി ലൂടെയാണ് യു. എ. ഇ. സകല നേട്ട ങ്ങളും കൊയ്തെ ടുക്കു വാന്‍ സാധിച്ചത് എന്നും സമദാനി ചൂണ്ടി ക്കാണിച്ചു.
ഇന്ത്യൻ എംബസ്സി ചാർജ് ഡി അഫയേഴ്‌സ് നീതാ ഭൂഷൻ, യു. എ. ഇ. പബ്ലി ഷേഴ്‌സ് അസ്സോസ്സി യേഷൻ പ്രസി ഡന്റ് ഡോക്ടര്‍ മറിയം അൽ ഷെനാസി എന്നിവരും അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ ത്തകരും ആശംസ കള്‍ നേര്‍ന്നു. കെ. എം. സി. സി. കേന്ദ്ര കമ്മിറ്റി ട്രഷറർ യു. അബ്‌ദുല്ലാ ഫാറൂഖി സ്വാഗ തവും സെൻറർ ജനറൽ സെക്രട്ടറി ഉസ്‌മാൻ കരപ്പാത്ത് നന്ദിയും പറഞ്ഞു. ഇസ്‌ലാമിക് സെൻറ റിന്റെ യും കെ. എം. സി. സി. യുടെയും സാരഥികൾ ചടങ്ങില്‍ സംബന്ധിച്ചു.
തുടര്‍ന്ന് വര്‍ണ്ണാഭമായ നൃത്ത നൃത്യ ങ്ങളും വിവിധ കലാ പരിപാടി കളും അരങ്ങേറി.