തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി ഒ. എൻ. വി. കുറുപ്പി ന്റെ ശവ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതി കളോടെ തിരുവനന്ത പുരം തൈക്കാട് ശാന്തി കവാട ത്തിൽ നടന്നു.
വഴുതക്കാട്ടെ ഒ. എൻ. വി. യുടെ വസതി യായ ഇന്ദീ വര ത്തിൽ നിന്നും വിലാപ യാത്ര യായിട്ടാണ് മൃതദേഹം തൈക്കാട് എത്തിച്ചത്. കവി യോടുള്ള ആദര സൂചക മായി അദ്ദേഹ ത്തിനെ ശിഷ്യരായ 84 കലാ കാര ന്മാർ അണി നിരന്ന ഗാനാർച്ചന നടന്നു.
കഴിഞ്ഞ ശനിയാഴ്ച യാണ് കവിയും ഗാന രചയി താവും ജ്ഞാന പീഠ ജേതാവു മായ ഒ. എൻ. വി. കുറുപ്പ് (84) തിരുവനന്ത പുരത്തെ സ്വകാര്യ ആശുപ ത്രി യിൽ വെച്ച് അന്തരിച്ചത്.
ആറു പതിറ്റാണ്ട് കാലം മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹ ത്തിന് ജ്ഞാന പീഠം കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, വള്ള ത്തോൾ പുരസ്‌കാരം, വയലാർ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാര ങ്ങൾ ലഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതി പക്ഷ നേതാവ് വി. എസ്. അച്യുതാ നന്ദൻ, മന്ത്രിമാരും എം. എൽ. എ. മാരും അടക്കം വിവിധ രാഷ്ട്രീയ നേതാക്കളും കലാ – സാംസ്കാരിക മേഖല യിലെ പ്രമുഖരും സിനിമാ പ്രവർത്തകരും ചടങ്ങു കളിൽ സന്നിഹിതരായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സാഹിത്യം, സിനിമ