തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി ഓ. എന്‍. വി. കുറുപ്പിന് രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം ലഭിച്ചു. ജ്ഞാന പീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് അദ്ദേഹം. ജി. ശങ്കരക്കുറുപ്പ്, എസ്. കെ. പൊറ്റെക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം. ടി. വാസുദേവന്‍ നായര്‍ എന്നിവരാണ് ജ്ഞാനപീഠം ലഭിച്ച മറ്റു മലയാളികള്‍.
2007ല്‍ നല്‍കേണ്ട 43ആമത്തെ ജ്ഞാനപീഠം പുരസ്കാരമാണ് ഓ. എന്‍. വി. ക്ക് ലഭിച്ചത്.
മാനവികതയിലൂടെ സഞ്ചരിക്കുമ്പോഴും സാമൂഹിക പ്രത്യയ ശാസ്ത്രം മുറുകെ പിടിച്ച ഓ.എന്‍.വി. സമകാലിക കവികളില്‍ അദ്വിതീയ സ്ഥാനമാണ് അലങ്കരിക്കുന്നത് എന്ന് കവി കെ. സച്ചിദാനന്ദന്‍ അംഗമായ ജ്ഞാനപീഠം സമിതി വിലയിരുത്തി. “ഉജ്ജയിനി”, “സ്വയംവരം” എന്നീ കവിതകളെ പേരെടുത്തു ശ്ലാഘിച്ച പുരസ്കാര സമിതി ഓ.എന്‍.വി. കവിതകളിലെ പാരിസ്ഥിതിക അവബോധവും കേരളത്തിന്റെ നാടന്‍ പാരമ്പര്യവും പ്രത്യേകം പരാമര്‍ശിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, ബഹുമതി, സാഹിത്യം