തിരുവില്വാമാല: തിരുവില്വാമലയില്‍ നിറമാല മഹോത്സവത്തിനു കൊണ്ടുവന്ന ചെത്തല്ലൂര്‍ വിജയകൃഷ്ണന്‍ എന്ന ആന ഇന്നലെ രാവിലെ ഏഴരയോടെ ഇടഞ്ഞു. ഇടഞ്ഞോടിയ കൊമ്പനെ തളയ്ക്കുവാന്‍ ശ്രമിക്കുന്ന തിനിടയില്‍ ആനയുടെ ആക്രമണത്തില്‍ നിന്നും പാപ്പാന്‍ റാന്നി സ്വദേശി അജയന്‍ തലനാരിഴ്ക്ക് മരണത്തില്‍ നിന്നും രക്ഷപ്പെട്ടു.
ഒറ്റപ്പാലം തിരുവില്വാമല റോഡിലൂടെ നടത്തിക്കൊണ്ട് വരികയായിരുന്ന ആന പെട്ടെന്ന് പ്രകോപിത നാകുകയായിരുന്നു. തുടര്‍ന്ന് അതു വഴി വന്ന ഒരു സ്വകാര്യ ബസ്സിനെ ആക്രമിച്ചു. ബസ്സിലുണ്ടാ യിരുന്നവര്‍ ഇറങ്ങിയോടി. ആന ബസ്സിനെ തള്ളി നീക്കി റോഡിനു കുറുകെയിടുകയും കുത്തി മറിച്ചിടുവാന്‍ ശ്രമിക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തില്‍ ബസ്സിന്റെ ചില്ലുകള്‍ ഉടയുകയും മറ്റു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
പാപ്പാന്മാര്‍ ആനയെ തന്ത്രപൂര്‍വ്വം അടുത്തുള്ള പറമ്പിലേക്ക് കയറ്റി. ഇതിനിടയില്‍ ആനയുടെ പുറത്തുണ്ടായിരുന്ന പാപ്പാന്‍ ചാടി രക്ഷപ്പെട്ടു. പറമ്പില്‍ കയറിയ ആനയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ച പാപ്പാന്മാരെ ആക്രമിക്കുവാന്‍ ശ്രമിച്ചു. ചങ്ങല കൊണ്ട് തെങ്ങില്‍ ബന്ധിച്ചു വെങ്കിലും അത് വലിച്ചു പൊട്ടിച്ചു കൂടുതല്‍ അക്രമകാരിയായി തെങ്ങും മറ്റും കുത്തി മറിക്കുവാന്‍ ശ്രമിച്ചു. വീണ്ടും ആനയെ വടം ഉപയോഗിച്ച് തളയ്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ അജയന്‍ വടത്തില്‍ തട്ടി താഴെ വീണു. ഈ സമയം ആന മുന്നോട്ടാഞ്ഞ് അജയനെ കുത്തി. എന്നാല്‍ അലറി കരഞ്ഞു കൊണ്ട് അജയന്‍ പിടഞ്ഞു മാറിയതിനാല്‍ കുത്ത് കൊണ്ടില്ല. ആന വീണ്ടും അജയനെ തുമ്പി കൊണ്ട് മാറ്റിയിട്ട് കുത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ ആനയ്ക്കും പാപ്പാനും ഇടയില്‍ ഉണ്ടായിരുന്ന വടം മറ്റുള്ളവര്‍ വലിച്ചു പിടിച്ചതിനാല്‍ കുത്തു കൊണ്ടില്ല. ഇതിനിടയില്‍ ചിലര്‍ ആനയെ വലിയ മുളവടി കൊണ്ട് കുത്തി ശ്രദ്ധ തിരിക്കുകയും ചെയ്തു. ആനയുടെ ശ്രദ്ധ തിരിഞ്ഞതോടെ അജയനെ സഹായികള്‍ രക്ഷപ്പെടുത്തി. ഇയാള്‍ ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയ കൊമ്പനെ ഒടുവില്‍ ഉടമ ബാബു വന്ന് അനുനയിപ്പിച്ച് തളയ്ക്കുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം