കെ. എം. സി. സി. സ്വാതന്ത്ര്യ ദിന ആഘോഷം അബുദാബി യിൽ

August 10th, 2016

india-flag-ePathram
അബുദാബി : കെ. എം. സി. സി. സംഘടി പ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി കൾ ആഗസ്റ്റ് 15 തിങ്കളാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെൻററിൽ വെച്ച് നടക്കും.

മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലി ക്കുട്ടി, കെ. എം. സി. സി നേതാവും നിയമ സഭാംഗ വുമായ പാറക്കൽ അബ്ദുല്ല, നയതന്ത്ര വിദഗ്ധനും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനു മായ ടി. പി. ശ്രീനി വാസൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

അബുദാബി യിൽ 40 വർഷം പൂർത്തി യാക്കിയ വിവിധ തുറ കളിൽ സേവനം ചെയ്ത 70 ഇന്ത്യക്കാരെ ചടങ്ങിൽ ആദരിക്കും. വ്യവസായ വാണിജ്യ മേഖല യിലെ പ്രമുഖർ മുതൽ ശുചീ കരണ തൊഴിലാളി കൾ വരെ യുള്ള വർ ഒരേ വേദി യിൽ വെച്ച് ആദരം ഏറ്റു വാങ്ങുന്നു എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിന ആഘോഷ ത്തിൻറെ സവി ശേഷത എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

August 7th, 2016

panakkad-shihab-thangal-ePathram
ദുബായ് : മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷ നായിരുന്ന പാണ ക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ ത്തിന്റെ ഏഴാം വാര്‍ഷിക ദിന ത്തില്‍ ദുബായ് കെ. എം. സി. സി. അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.

അനുസ്മരണ ചടങ്ങ് യു. സി. രാമന്‍ (മുന്‍ എം. എല്‍. എ) ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍ അദ്ധ്യ ക്ഷത വഹിച്ചു. നാസര്‍ എസ്റ്റേറ്റ് മുക്ക് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍ പ്രാര്‍ത്ഥന ക്കു നേതൃത്വം നല്‍കി.

എ. സി. ഇസ്മായില്‍, ആവയില്‍ ഉമ്മര്‍ ഹാജി, എം. എ. മുഹമ്മദ് കുഞ്ഞി, മുഹ മ്മദ് പട്ടാമ്പി, അഷ്‌റഫ് കൊടു ങ്ങല്ലൂര്‍, ആര്‍. അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം മുറി ച്ചാണ്ടി സ്വാഗതവും അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മനസ്സിന് സ്ഥൈര്യം നല്‍കിയത് റമദാന്‍ വ്രതം : ടി. എന്‍. പ്രതാപന്‍

June 26th, 2016

tuhfathul-mujahideen-present-to-prathapan-ePathram
അബുദാബി : തന്‍െറ മനസ്സിന് സ്ഥൈര്യം നല്‍കിയത് റമദാന്‍ വ്രതം ആണെന്ന് കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം. എല്‍. എ. യുമായ ടി. എന്‍. പ്രതാപന്‍. ആയുസ്സുള്ള കാല ത്തോളം റമദാന്‍ വ്രതം എടുക്കും എന്നും അദ്ദേഹം പറഞ്ഞു.

ഫ്രന്‍ഡ്സ് ഓഫ് ടി. എന്‍. എന്ന കൂട്ടായ്മ, അബുദാബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ചെറുപ്പത്തില്‍ കൂട്ടു കാരോടുള്ള ഐക്യ ദാര്‍ഢ്യ മായാണ് വ്രതം തുടങ്ങിയത്. പിന്നീട് ഇസ്ലാമിനെ കുറിച്ച് പഠിച്ചു. അത് വ്രതം എടു ക്കുവാന്‍ കൂടുതല്‍ പ്രോത്സാഹനമായി.

ഖുര്‍ആനിന്‍െറ ‘ഹേ, മനുഷ്യാ’ എന്ന സംബോധന തന്നെ ഏറെ സ്വാധീനി ച്ചിട്ടുണ്ട്. എന്നാല്‍, ഇസ്ലാമിനെ കുറിച്ച് അങ്കണ വാടി ക്കുട്ടിയുടെ അറിവ് മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രണ്ട് കര്‍മ്മ ങ്ങളാണ് സകാത്തും വ്രതവും. ആത്മീയ മായ പവിത്രത യാണ് വ്രതാനുഷ്ടാനം സമ്മാനി ക്കുന്നത്. അതിനാല്‍ വ്രതം പ്രകടനാത്മകത യാവരുത്. വലതു കൈ കൊടു ക്കുന്നത് ഇടതു കൈ അറിയരുത് എന്നാണ് തന്‍െറ വീക്ഷണം. അതിനാല്‍, പരസ്യ മായി റിലീഫ് നല്‍കുന്ന പരിപാടി കളില്‍ പങ്കെടു ക്കാറില്ല.

എല്ലാ മത ങ്ങളിലെയും നന്മയെ താന്‍ സ്വാംശീകരിക്കാറുണ്ട്. ശബരി മല യിലേക്ക് തീര്‍ഥാടനം ചെയ്യാറുണ്ട്. വേളാങ്കണ്ണിയും തനിക്ക് അന്യമല്ല. ഇസ്ലാം സാഹോദര്യ ത്തിന്‍െറ യും സഹിഷ്ണുത യുടെയും സമാധാന ത്തിന്‍െറയും മതം ആണെന്നും ടി. എന്‍. പ്രതാപന്‍ പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. ഫ്രന്‍ഡ്സ് ഓഫ് ടി. എന്‍. ചെയര്‍മാന്‍ കെ. എച്ച്. താഹിര്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ഗ്രൂപ്പ് ചെയര്‍ മാന്‍ ഇ. പി. മൂസ ഹാജി, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുല്ല ഹബീബ് എന്നിവര്‍ സംസാരിച്ചു.

ടി. എന്‍. പ്രതാപന് ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ ഗ്രന്ഥം വി. പി. കെ. അബ്ദുല്ല സമ്മാനിച്ചു.

മുനീബ് ഖിറാഅത്ത് നടത്തി. ഉസ്മാന്‍ സഖാഫി സമാപന പ്രസംഗ വും പ്രാര്‍ഥനയും നടത്തി. ഫ്രന്‍ഡ്സ് ഓഫ് ടി.എന്‍. വൈസ് ചെയര്‍ മാന്‍ സിദ്ദീഖ് തളിക്കുളം സ്വാഗതവും കണ്‍വീനര്‍ ജലീല്‍ തളിക്കുളം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗ് വിപ്ളവം സൃഷ്ടിച്ചു : സി. മമ്മൂട്ടി എം. എല്‍. എ.

January 18th, 2016

അബുദാബി : മതേ തരത്വവും വികസന വും പ്രാവര്‍ ത്തിക മാക്കി മുസ്ലിം ലീഗ് വിപ്ളവം സൃഷ്ടിച്ചു എന്ന് സി. മമ്മൂട്ടി എം. എല്‍. എ.

അബുദാബി – തിരൂര്‍ മണ്ഡലം കെ. എം. സി. സി. സംഘടി പ്പിച്ച കാരുണ്യ ധാര പദ്ധതി പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. വികസന ത്തോ ടൊപ്പം മതേ തരത്വ ത്തിന്‍െറ ശക്ത രായ കാവലാ ളായി സേവനം അനുഷ്ഠിക്കണം എന്ന കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നുള്ള നിര്‍ദ്ദേശം നടപ്പാ ക്കുക യാണ് മുസ്ലിം ലീഗ് ജന പ്രതി നിധി കള്‍ ചെയ്യുന്നത്.

കേരള ത്തിന്‍െറ വിവിധ ഭാഗ ങ്ങളിലെ ക്ഷേത്ര ങ്ങളിലേ ക്കുള്ള പാത കള്‍ വികസി പ്പി ക്കുന്ന തിലും പരിപാലി ക്കുന്ന തിലും ലീഗ് എം. എല്‍. എ. മാര്‍ കര്‍ത്തവ്യം നിര്‍വ്വ ഹി ച്ചിട്ടുണ്ട്.

വോട്ടല്ല, സൗഹൃദവും മതേതര അന്തരീക്ഷ വുമാണ് ലീഗ് എന്നും ലക്‌ഷ്യം ഇട്ടിട്ടുള്ളത്. നാലര വര്‍ഷ ത്തിനകം തിരൂര്‍ മണ്ഡല ത്തില്‍ 550 കോടി രൂപ യുടെ വികസന പ്രവര്‍ത്തന ങ്ങളാണ് നടത്തിയത്. തെരഞ്ഞെടുപ്പ് പ്രകടന പത്രിക യില്‍ പറഞ്ഞ കാര്യങ്ങൾ എല്ലാം പൂര്‍ണ്ണ മായും നടപ്പാക്കി.

മലയാളം സര്‍വ്വ കലാ ശാല തിരൂരില്‍ യാഥാര്‍ത്ഥ്യ മാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ ത്ഥ്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് പാറ യില്‍ ഹംസു ഹാജി അദ്ധ്യക്ഷത വഹിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തന രംഗ ത്തെ മികച്ച സേവന ത്തിന് പ്രമുഖ വ്യവസായി പാറ പ്പുറത്ത് ബാവ ഹാജി യെ ചടങ്ങിൽ ആദരിച്ചു.

സംസ്ഥാന കെ. എം. സി. സി പ്രസിഡന്‍റ് നസീര്‍ ബി. മാട്ടൂല്‍, ജില്ലാ പ്രസിഡന്‍റ് കളപ്പാട്ടില്‍ അബു ഹാജി, ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കെ. എം. സി. സി. ദക്ഷിണ മേഖലാ പ്രസിഡന്‍റ് അഡ്വ. കെ. എം. ഹസൈനാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി. കെ. ഹുസൈന്‍ സ്വാഗതവും ട്രഷറര്‍ മുസ്തഫ ഹാജി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on മുസ്ലിം ലീഗ് വിപ്ളവം സൃഷ്ടിച്ചു : സി. മമ്മൂട്ടി എം. എല്‍. എ.

കെ. കരുണാകരൻ അനുസ്‌മരണം

December 26th, 2015

abudhabi-oicc-remember-k-karunakaran-ePathram
അബുദാബി : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവു മായിരുന്ന കെ. കരുണാകരന്റെ ചരമ വാര്‍ഷിക ദിന ത്തില്‍ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ. ഐ. സി. സി.) അബുദാബി യുടെ ആഭിമുഖ്യ ത്തിൽ കെ. കരുണാകരൻ അനുസ്‌മരണം സംഘടിപ്പിച്ചു.

കേരളം കണ്ടതിൽ വെച്ച് എക്കാല ത്തെയും മികച്ച ഭരണാധി കാരി ആയി രുന്നു ലീഡർ കെ. കരുണാകരൻ എന്നും കേരള ത്തിന്റെ വികസന സ്വപ്ന ങ്ങൾക്ക് ചിറകു നല്കിയ ക്രാന്ത ദർശി ആയിരുന്നു അദ്ദേഹം എന്നും സമ്മേളനം വിലയിരുത്തി.

മലയാളി സമാജ ത്തിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് ബി. യേശു ശീലൻ അദ്ധ്യക്ഷത വഹിച്ചു. ഇടവാ സൈഫ്, ടി. എ. നാസർ, പി. വി. ഉമ്മർ, പപ്പൻ മുറിയത്തോട്, എം. യു. ഇർഷാദ്, അഷറഫ് പട്ടാമ്പി, ഷിബു വർഗീസ്, പി.സതീഷ് കുമാർ, സാഹിൽ ഹാരിസ്, എൻ. പി. മുഹമ്മദാലി, എ. എം. അൻസാർ, അബ്‌ദുൽ ഖാദർ തിരുവത്ര എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

- pma

വായിക്കുക: , ,

Comments Off on കെ. കരുണാകരൻ അനുസ്‌മരണം


« Previous Page« Previous « കനേഡിയന്‍ പ്രതിരോധ മന്ത്രി യുമായി ജനറല്‍ ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി
Next »Next Page » ജീൻ വാൽജിന്റെ കഥയുമായി ‘പാവങ്ങൾ’ അരങ്ങേറി »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine