അബുദാബി : മുല്ലപ്പെരിയാര്‍ പ്രശ്‌നം ജാഗ്രത യോടെ കൈകാര്യം ചെയ്യാന്‍ ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി എന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍സെക്രട്ടറി കെ. വി. അബ്ദുല്‍ഖാദര്‍ എം. എല്‍. എ. ആരോപിച്ചു.
അബുദാബി ശക്തി തിയേറ്റേഴ്‌സിന്‍റെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയ്ക്ക് സി. പി. എം. സ്വീകരിച്ചിരിക്കുന്ന നിലപാടി നെതിരെ തെറ്റായ പ്രചാരണം അഴിച്ചു വിടുന്ന മാധ്യമ ങ്ങളുടെ രീതി ഈ പ്രശ്‌നത്തിന്‍റെ ഗൗരവം കുറച്ചു കാണിക്കുക യാണ്.
കേരള ത്തിലേക്ക് കയറ്റി അയയ്ക്കുന്ന തമിഴ്‌നാടിന്‍റെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചതു കൊണ്ട് പരിഹരിക്കാ വുന്നതല്ല മുല്ലപ്പെരിയാര്‍ പ്രശ്‌നം. രാജ്യത്തിന്‍റെ ഐക്യം വളരെ പ്രധാന പ്പെട്ടതാണ്. അത് തകര്‍ക്കാനുള്ള നീക്കമായിട്ട് ഈ പ്രശ്‌നത്തെ ഉയര്‍ത്തി ക്കൊണ്ടു വരാന്‍ ചില കോണുകളില്‍ നിന്ന് നടക്കുന്ന നീക്കങ്ങള്‍ ചെറുക്ക പ്പെടുക തന്നെ വേണം.
മലയാളി കളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതു കൊണ്ട് ഈ പ്രശ്‌നത്തില്‍ കക്ഷി രാഷ്ട്രീയ ങ്ങള്‍ക്കതീത മായി കേരളീയര്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചത് സ്വാഗതാര്‍ഹമാണ്.
എന്നാല്‍ ഈ പ്രശ്‌നത്തെ ഒരു കേന്ദ്ര ഭരണകൂടം കൈകാര്യം ചെയ്യേണ്ട ഏകാഗ്രത യോടെ സമീപിക്കുന്നില്ല എന്നത് തികച്ചും വേദനാജനക മാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി കളുടെ പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു കൊണ്ടുള്ള സമരപാത യിലാണ് കേരള പ്രവാസി സംഘമെന്ന് സംഘം ജനറല്‍സെക്രട്ടറി കൂടി യായ അബ്ദുല്‍ഖാദര്‍ പറഞ്ഞു.
ഇന്ത്യാ ഗവണ്‍മെന്‍റ് പ്രവാസി കള്‍ക്കു വേണ്ടി സമഗ്രമായ ഒരു കുടിയേറ്റ നിയമം ഉണ്ടാക്കുക, മുന്‍ എല്‍. ഡി. എഫ്. സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രവാസി ക്ഷേമനിധി കാര്യക്ഷമ മാക്കുക, പ്രവാസി കള്‍ക്കു വേണ്ടി ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുക, യാത്രാ ടിക്കറ്റ് നിരക്കില്‍ പ്രവാസി കളോടുള്ള എയര്‍ ഇന്ത്യയുടെ ചിറ്റമ്മനയം അവസാനിപ്പിക്കുക, മംഗലാപുരം വിമാന ദുരന്തത്തില്‍ മരണ പ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ന്യായമായ നഷ്ടപരിഹാര ത്തുക എയര്‍ഇന്ത്യ ഉടനെ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി പ്പിടിച്ചു കൊണ്ട് ഭാരതീയ പ്രവാസി ദിവസ് നടക്കുന്ന ഡിസംബര്‍ 9 ന് കേരള ത്തിലെ നാല് കേന്ദ്ര ങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇത്തവണ ജയ്പുരിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് ഏതാനും സമ്പന്നര്‍ക്കുള്ള സദ്യയൂട്ടലായി മാറുക യാണെന്നും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ക്കാരായ പ്രവാസി കളുടെ പ്രശ്‌നങ്ങള്‍ ഇവിടേയും ചര്‍ച്ച ചെയ്യപ്പെടാതെ പോകുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ശക്തി ആക്ടിംഗ് പ്രസിഡന്‍റ് എ. കെ. ബീരാന്‍ കുട്ടിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സ്വീകരണ സമ്മേളന ത്തില്‍ കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി ആശംസകള്‍ നേര്‍ന്നു. ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ സ്വാഗതവും അസി. ട്രഷറര്‍ നന്ദിയും പറഞ്ഞു.
– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സോഷ്യല്‍ സെന്റര്‍, ശക്തി തിയേറ്റഴ്സ്