അബുദാബി : നാലാമത് എ. കെ. ജി. സ്മാരക 4 എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഫൈനല്‍ മല്‍സരങ്ങള്‍ കേരള സോഷ്യല്‍ സെന്‍ററില്‍ നടന്നു. കെ. എസ്. സി. അങ്കണ ത്തില്‍ തടിച്ചു കൂടിയ കാണികളെ സാക്ഷി നിര്‍ത്തി ക്കൊണ്ട് മൂന്നു ദിവസം നീണ്ടുനിന്ന ടൂര്‍ണമെന്‍റ് ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവഹാജി ഉദ്ഘാടനം ചെയ്തതു.
മുതിര്‍ന്ന വര്‍ക്കും കുട്ടികള്‍ക്കു മായി നടത്തിയ ടൂര്‍ണമെന്റില്‍ ഇരു വിഭാഗ ങ്ങളിലുമായി 32 ടീമുകളാണ് എ. കെ. ജി. സ്മാരക എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടി കളിക്കള ത്തില്‍ ഏറ്റു മുട്ടിയത്.
കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ കായിക വിഭാഗം സെക്രട്ടറി പി. കെ. ജയരാജ് ടൂര്‍ണമെന്റിനെ കുറിച്ച് വിശദീകരിച്ചു. ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് രമേഷ് പണിക്കര്‍, അബുദാബി മലയാളി സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ എന്നിവര്‍ സംസാരിച്ചു. കെ. എസ്. സി. ജനറല്‍സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീന്‍ സ്വാഗതവും കായിക വിഭാഗം ജോ. സെക്രട്ടറി ദയാനന്ദന്‍ നന്ദിയും പറഞ്ഞു.
-സഫറുള്ള പാലപ്പെട്ടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കേരള സോഷ്യല്‍ സെന്‍റര്‍
ഒരു മല്‍ത്സരം നടന്നാല്‍ അതില്‍ വിജയിച ടീം ,നല്ല കളിക്കാരന്‍ തുടങ്ങി ചില അടിസ്ഥാന കാര്യങ്ങള്‍ ഉണ്ടാകും എന്തോ ,ഒന്നും കണ്ടില്ല. ഇനി ഇത് വേറെ കൊട്തിട്ടുന്ടെങ്ങില്‍ അത് എവിടെയാണ്